വാഷിങ്​ടൺ: കോവിഡ്​ മഹാമാരി സമയത്ത്​ കമ്പ്യൂട്ടറുകളിലെയും മൊബൈലിലും കൂടുതൽ സമയം ചെലവഴിക്കുന്നത്​ വിഷാദം വർധിപ്പിക്കുമെന്ന്​ പഠനം. സ്ക്രീൻ സമയവും കോവിഡ്​ സംബന്ധിയായ ആശങ്കയും തമ്മിൽ ബന്ധമുണ്ടെന്ന്​ സെന്‍റ്​ ജെയിംസ്​ സ്​കൂൾ ഓഫ്​ മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

മഹാമാരിക്ക്​ ശേഷം കൂടുതൽ സമയം കമ്പ്യൂട്ടറുകളിലും ടെലിവിഷനിലും വിനോദ പരിപാടികൾക്കായി സമയം കണ്ടെത്തുകയാണ്​ ഭൂരിഭാഗം ചെറുപ്പക്കാരും. എന്നാൽ, ഇൗ വിനോദോപാധി വിഷാദം വർധിപ്പിക്കാൻ ഇടയാക്കുമെന്നാണ്​ പുതിയ കണ്ടെത്തൽ. മഹാമാരി സൃഷ്​ടിച്ച ആശങ്കകളും മറ്റുള്ളവയും ഇതിന്​ കാരണമാകും. ഇവ വിദ്യാർഥികൾക്കിടയിലാണ്​ കൂടുതലെന്നും ലോക മൈക്രോബ്​ ഫോറം യോഗത്തിൽ അവതരിപ്പിച്ച പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

മഹാമാരിക്ക്​ മുമ്പ്​ നടത്തിയ പഠനത്തിൽ സ്​ക്രീൻ സമയവും വിഷാദവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നായിരുന്നു കണ്ടെത്തലുകൾ. എന്നാൽ, മഹാമാരി പടർന്നുപിടിച്ചതോടെ മറ്റു വിനോദോപാധികൾ മാറ്റിവെച്ച്​ കൂടുതൽ സമയം സ്​ക്രീനിലേക്ക്​ മാറിയതോടെ ഫലങ്ങൾ മാറിമറിയുകയായിരുന്നു.

‘മഹാമാരി ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസിക -വൈകാരിക ആരോഗ്യത്തെയും ബാധിക്കുമെന്ന്​ ചൂണ്ടിക്കാണിക്കുകയാണ്​ ഈ പഠനം. ചിലരെ ഇവ വളരെയധികം സ്വാധീനിക്കുന്നു’ -പഠനം അവതരിപ്പിച്ച ഗവേഷക മിഷേല വിസിയാക്ക്​ പറയുന്നു. വിനാശകരമായ സമയങ്ങളിൽ മാനസിക പിന്തുണ ആവശ്യമാണെന്ന്​ ഈ പഠനം ചൂണ്ടിക്കാണിക്കു​ന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പഠനത്തിന്​ വിധേയമായവരിൽ 70 ശതമാനംപേരും വിഷാദത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. എന്നാൽ വിഷാദത്തിന്‍റെ ഏറ്റക്കുറച്ചിലുകൾ ഇവരിൽ ഉണ്ടായിരുന്നു. ചിലർക്ക്​ മിതമായതായിരുന്നുവെങ്കിൽ മറ്റു ചിലർ കഠിനമായ വിഷാദത്തിന്​ അടിമയായിരുന്നു. 18നും 28നും ഇടയിൽ പ്രായമുള്ള 294 പേരിൽ നടത്തിയ പഠനത്തിൽ 30 ശതമാനം പേർ കഠിനമായ വിഷാദം അനുഭവിക്കുന്നുവെന്നും അവർ പറയുന്നു.

സ്​ക്രീൻ സമയവും ലിംഗവ്യത്യാസവും തമ്മിൽ യാതൊരു ബന്ധവുമില്ല. എന്നാൽ, ലിംഗം, പ്രായം തുടങ്ങിയവ പരിഗണിക്കു​േമ്പാൾ വിഷാദം, ആശങ്ക എന്നിവയുടെ അളവിൽ വ്യത്യാസമുണ്ടായിരിക്കും.

മഹാമാരി സമയത്ത്​ ജോലിയും പഠനവും ഓൺലൈനിലേക്ക്​ മാറി. ഈ പരിവർത്തനത്തെക്കുറിച്ച്​ കൂടുതൽ വിവരങ്ങൾ തേടാനായിരുന്നു ഞങ്ങളു​ടെ പഠനം. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ആളുകളുടെ മാനസികാരോഗ്യത്തിന്​ പ്രധാന്യം നൽകേണ്ടതിന്‍റെ പ്രധാന്യം ഇവിടെ ചൂണ്ടിക്കാണിക്കുകയാണെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here