കോഴിക്കോട് : പനി ബാധിച്ച് ചികിത്സ തേടുന്ന രോഗികളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കി വിവരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
 
 പനിക്ക് മരുന്നുകൾ വാങ്ങുന്നവരെ കുറിച്ചുള്ള വിവരം ഫാർമസികൾ പി.എച്ച്.സി കളെ അറിയിക്കണം. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാൻ പാടില്ല. ഇത് സംബന്ധിച്ച് സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഫാർമസികൾക്കും നോട്ടീസ് നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടിമാരെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here