കോഴിക്കോട് : കാൻസറിനെതിരെ പൊരുതാൻ കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണ ബാങ്കും എം വി ആർ കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിട്യൂട്ടും  കെയർ ഫൗണ്ടേഷനും   സംയുക്തമായി  കാൻസർ ചികിത്സാ സഹായ  പദ്ധതിയായ മാസ്സ് കെയറുമായി സജീവമാകുന്നു.
 
കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണ ബാങ്കിൽ 15,000  രൂപ സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് ഇന്ത്യയിലെ  മികച്ച കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നായ എം വി ആർ കാൻസർ സെന്ററിൽ നിന്നും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
 
മാസ്സ് കെയർ കുടുംബ പദ്ധതിയിൽ അംഗമായി ചേർക്കുന്ന ഓരോ കുടുംബാംഗത്തിനും  കുറഞ്ഞത് 15,000 രൂപ തോതിൽ നിക്ഷേപം നടത്തുമ്പോൾ യൂണിറ്റൊന്നിനു അഞ്ച് ലക്ഷം രൂപ പ്രകാരം ആകെ യൂണിറ്റുകളുടെ ആനുകൂല്യം കുടുംബത്തിന് മൊത്തമായി ഉപയോഗിക്കാൻ സാധിക്കും.   നിക്ഷേപ തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാണ് . 60 വയസ്സ് തികയാത്തവരും നിലവിൽ കാൻസർ ഇല്ലാത്തവരുമായ ആർക്കും പദ്ധതിയിൽ ചേരാം.
 
നിക്ഷേപത്തിൻമേൽ വേണ്ടെന്നു വെയ്ക്കുന്ന പലിശ ഏതെങ്കിലും ഒരു രോഗിക്ക് നിങ്ങൾ വഴി കരുതലാവും.
 
ഈ പദ്ധതിയിൽ അംഗമാവുന്നതിന്    masscare.calicutcitybank.com എന്ന ലിങ്ക് വഴി ഓൺലൈൻ ആയി ചെയ്യാം. അല്ലെങ്കിൽ കാലിക്കറ്റ്‌ സിറ്റി സർവ്വിസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച്  സന്ദർശിക്കുകയോ  +91 9446 03 43 11,  +91 9446 38 33 11 
ഫോൺ നമ്പറിൽ ബന്ധപ്പെടാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
  

LEAVE A REPLY

Please enter your comment!
Please enter your name here