പഴവർഗങ്ങളിൽ, ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന മാതാളം പ്രതിരോധശേഷി കൂട്ടാൻ അത്യുത്തമമാണ്. കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് മികച്ച പ്രതിരോധശേഷി നിലനിറുത്തുകയെന്നത്. സാധാരണ രോഗങ്ങളും അണുബാധകളും ഒഴിവാക്കാനും റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് മാതള ജ്യൂസ് കുടിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി നിലനിറുത്താൻ സാധിക്കും. ആന്റി ഓക്‌സിഡന്റുകൾ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ദിവസവും മാതള ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിൻ അളവ് നിലനിറുത്താൻ സഹായിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ചെയ്യും. മാതള ജ്യൂസ് കുടിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയും. മാതളത്തിൽ കാണപ്പെടുന്ന ചില സംയുക്തങ്ങൾ ആന്റി – ഡയബറ്റിക് ആയതിനാൽ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. മൂത്രാശയത്തിൽ രൂപപ്പെടുന്ന കല്ലുകൾ അലിയിച്ച് കളയാൻ മാതള ജ്യൂസിന് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here