വിഷാദ ചികിത്സയ്ക്ക് മാജിക് മഷ്‌റൂം. മഷ്‌റൂം തെറാപ്പി അമിത ഉത്കണ്ഠ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇന്‍കാനക്സ് ഹെല്‍ത്ത്‌കെയറിലെ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച ഗവേഷണത്തിന് പിന്നില്‍. മാജിക് കൂണിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പഠിക്കുന്ന സ്ഥാപനമാണിത്. ഇവര്‍ക്ക് രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മോനാഷ് യൂണിവേഴ്‌സിറ്റി ഹ്യൂമന്‍ റിസര്‍ച്ച് എത്തിക്‌സ് കമ്മിറ്റി അംഗീകാരം നല്‍കി.

അതേസമയം കൂണിന് ലഹരി പകരുന്ന സൈക്കോസിസിബിന്‍ എന്ന രാസവസ്തു അമിത അത്കണ്ഠ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ കൂണില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സൈലോബിന്‍ തലച്ചോറിനെ പുനക്രമീകരിച്ച് വിഷാദ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നായിരുന്നു ലണ്ടന്‍ ഇംപീരിയല്‍ കോളേജ് മനശാസ്ത്ര വിഭാഗം മേധാവി ഡോക്ടര്‍ റോബിന്‍ കാര്‍ഹാട്ട് ഹാരിസന്റെ കണ്ടുപിടുത്തം.

 

LEAVE A REPLY

Please enter your comment!
Please enter your name here