ഒട്ടനവധി ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് പാഷന്‍ ഫ്രൂട്ട് അഥവാ ബോഞ്ചിക്ക. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ പാഷന്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ എ, സി, ബി6, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, നാരുകള്‍, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. പാഷന്‍ ഫ്രൂട്ടില്‍ ഉള്‍പ്പെട്ടിട്ടുളള വിറ്റാമിന്‍ സിയും ആല്‍ഫ കരോട്ടീനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

കൂടാതെ ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലേബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. പാഷന്‍ ഫ്രൂട്ട് പള്‍പ്പില്‍ അടങ്ങിയിട്ടുളള ഭക്ഷ്യനാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം തടയുന്നു. മാത്രമല്ല രക്തക്കുഴലുകളില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോള്‍ നീക്കം ചെയ്യാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണ്.

രകതത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്തതിനാല്‍ പ്രമേഹരോഗികള്‍ക്കും പാഷന്‍ ഫ്രൂട്ട് കഴിക്കാവുന്നതാണ്. ചിലര്‍ക്ക് പാഷന്‍ ഫ്രൂട്ട് കഴിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകാന്‍ സാദ്ധ്യതയുളളതിനാല്‍ സൂക്ഷിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here