കോതമംഗലം: ലോക വൈഎംസിഎ യുടെ സഹോദര സംഘടനയായി 1922 ല്‍ അമേരിക്കയിലെ ടോലീഡോയില്‍ ജഡ്ജ് പോള്‍ വില്യം അലക്‌സാണ്ടര്‍ രൂപം കൊടുത്ത വൈസ്മെന്‍ ഇന്റര്‍നാഷണല്‍ എന്ന സാമൂഹീക സേവന സംഘടന ഈ വര്‍ഷം നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കനിവ് സേവന പദ്ധതികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കോതമംഗലം ധര്‍മഗിരി ഹോസ്പിറ്റലില്‍ സ്ഥാപിച്ച ഡയാലിസിസ് മെഷീന്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ടി യു കുരുവിള സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. റീജിയണല്‍ ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് അധ്യക്ഷനായിരുന്നു. കനിവ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ കെ എം മാണി ആഗ്‌നസ് മാണി ദമ്പതികളാണ് മെഷീന്‍ സംഭാവനയായി നല്‍കിയത്. റീജിയണല്‍ സെക്രട്ടറി ഡോക്ടര്‍ ടെറി തോമസ് ഇടത്തൊട്ടി, ട്രഷറര്‍ സി എ പ്രതീഷ് പോള്‍, ക്യാബിനറ്റ് സെക്രട്ടറി ബിനോയ് പൗലോസ്, ബേബി മാത്യൂ, ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ജെയിംസ് ജോസഫ്, ജോര്‍ജ് എടപ്പാറ, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ അഭയ, ഡോക്ടര്‍ സാജു എബ്രഹാം, ഡോക്ടര്‍ ജോസഫ് മനോജ്, മറ്റു വൈസ്മെന്‍ ഭരവാഹികളും പങ്കെടുത്തു.

അടുത്ത അഞ്ചു വര്‍ഷക്കാലം കൊണ്ട് ആയിരത്തി അഞ്ഞൂറില്‍ പരം അര്‍ഹരായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസ് സേവനമാണ് ഇതുമൂലം ലഭിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. എറണാകുളം ഇടുക്കി ജില്ലകളിലായി വിവിധ ആശുപത്രികളില്‍ പത്തിലധികം ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായും ഇതുമൂലം നിര്‍ധനരായ വൃക്ക രോഗികള്‍ക്കു പതിനയ്യായിരത്തോളം സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വൈസ്‌മെന്‍ ഇന്റര്‍നാഷനല്‍ നടപ്പിലാക്കുന്ന കനിവ് സേവന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കോതമംഗലം ധര്‍മഗിരി ഹോസ്പിറ്റലില്‍ സ്ഥാപിച്ച ഡയാലിസിസ് മെഷീന്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു. മുന്‍ മന്ത്രി ടി യു കുരുവിള, റീജിയണല്‍ ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്, മെഷീന്‍ സംഭാവനയായി നല്‍കിയ വൈസ്‌മെന്‍ ഇന്റര്‍നാഷനല്‍ കനിവ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ കെ എം മാണി ആഗ്‌നസ് മാണി ദമ്പതിമാര്‍, റീജിയണല്‍ സെക്രട്ടറി ഡോക്ടര്‍ ടെറി തോമസ് ഇടത്തൊട്ടി, ട്രഷറര്‍ സി എ പ്രതീഷ് പോള്‍, ക്യാബിനറ്റ് സെക്രട്ടറി ബിനോയ് പൗലോസ്, ബേബി മാത്യൂ, ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ജെയിംസ് ജോസഫ്, ജോര്‍ജ് എടപ്പാറ, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ അഭയ, ഡോക്ടര്‍ സാജു എബ്രഹാം, ഡോക്ടര്‍ ജോസഫ് മനോജ് തുടങ്ങിയവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here