അമിതവണ്ണവും പ്രമേഹം കുറച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി കൂടാൻ ദിവസവും രണ്ടു നേരം ഹുൻസാ ടീ ശീലമാക്കാം 

ചേരുവകൾ 

  • വെള്ളം –  രണ്ടു കപ്പ് (അര ലിറ്റർ )
  • ഏലയ്ക്ക – മൂന്നെണ്ണം 
  • പട്ട – വലിയ കഷ്ണം 
  • പുതിനയില – ആറെണ്ണം 
  • ശർക്കര / ചക്കര – പത്തു ഗ്രാം ( മധുരം വേണ്ടവർ മാത്രം ചേർത്താൽ മതി )
  • തുളസിയില –  എട്ട് എണ്ണം ( പകരം ഒരു ടീസ്പൂൺ  ഡ്രൈഡ് ബേസിൽ ചേർക്കാം )
  • തേയില – ഒരു നുള്ള് ( നിർബന്ധമില്ല)
  • നാരങ്ങാ നീര് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ഒരു സോസ്പാനിൽ മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് നന്നായി തിളപ്പിയ്ക്കുക. 

ചായ നന്നായി തിളച്ചു വന്നതിനു ശേഷം തീ വളരെ കുറച്ച് പത്തു മിനിറ്റ് അടച്ചു വച്ച് തിളപ്പിയ്ക്കണം. 

അരിപ്പ കൊണ്ട് ചായ അരിച്ചു മാറ്റുക, ചെറു ചൂട് ചായയിലോട്ടു നാരങ്ങാ നീര് ഒരു തുള്ളി ചേർത്ത് ചെറു ചൂടോടെ കുടിയ്ക്കുക. 

LEAVE A REPLY

Please enter your comment!
Please enter your name here