ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ നേസൽ വാക്സിന് കേന്ദ്ര സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (CDSCO) അനുമതി നൽകി. ഇന്ത്യയിൽ ആദ്യമായാണ് കോവിഡ് പ്രതിരോധത്തിന് നേസൽ വാക്സിന് അനുമതി നൽകിയിരിക്കുന്നത്.

 

മൂക്കിൽ കൂടി നൽകാവുന്ന വാക്സിൻ ആണ് ഇത്. രണ്ട് ഡോസ് കോവിഷീൽഡോ അല്ലെങ്കിൽ മറ്റേതെങ്കിലും കോവിഡ് വാക്സിനോ എടുത്ത 18 വയസിന് മുകളിലുള്ള ആളുകൾക്കാണ് ഈ വാക്സിൻ എടുക്കാൻ കഴിയുക.

 

കഴിഞ്ഞ ജനുവരിയിൽ ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചിരുന്നു. അതിന് ശേഷം ജൂൺ 19ഓടെ അന്തിമ ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. 4000 പേരിലായിരുന്നു പരീക്ഷണം. നേസൽ വാക്സിൻ നൽകിയതിന് ശേഷം ആർക്കും പാർശ്വഫലങ്ങൾ ഇതുമൂലം ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് ഇപ്പോൾ തദ്ദേശീയമായി നിർമ്മിച്ച ഒരു വാക്സിന് അനുമതി ലഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here