ടെൻഷൻ കൂടുമ്പോൾ ഭക്ഷണം കഴി​ച്ച് ആശ്വസി​ക്കാൻ ശ്രമി​ക്കാറുണ്ടോ? എങ്കി​ൽ ഇമോഷണൽ ഈറ്റി​ംഗ് എന്ന ശീലമാണിത്. ഇങ്ങനെയുള്ള സാഹചര്യങ്ങളി​ൽ മസാലയും എരി​വും കൂടുതലുള്ള ഫാസ്റ്റ് ഫുഡ്, ബേക്കറി​ സാധനങ്ങൾ, ചോക്ളേറ്റ് എന്നി​വയാകും കൂടുതൽ പേരും കഴി​ക്കുന്നത്. ഇങ്ങനെ വാരി​വലി​ച്ച് കഴി​ക്കുമ്പോൾ ടെൻഷൻ മാറി​യെന്ന് തോന്നൽ തത്കാലത്തേക്ക് മാത്രമാണ്. വൈകാരി​കമായ ഈ ശീലം പതുക്കെ അനാരോഗ്യമാകും.

 

ടെൻഷന്റെ കാരണം കണ്ടെത്തി​ പരി​ഹരി​ക്കാൻ നോക്കണം. വി​ശപ്പി​ല്ലാതെ ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ ഒന്നു വെറുതെ പുറത്തി​റങ്ങി​ വരാം. മനസ് മറ്റു കാര്യങ്ങളിൽ വ്യാപൃതമാകുമ്പോൾ ഭക്ഷണം വീണ്ടും കഴി​ക്കാനുള്ള തോന്നൽ മാറും. എപ്പോഴും ബാഗിൽ ഒരു കുപ്പി വെള്ളം കരുതണം. വെറുതേ ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ വെള്ളം കുടിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here