രണ്ടുവർഷത്തിനു വർഷത്തിനു ശേഷം ലോക രാജ്യങ്ങൾ മാസ്ക് ഉപേക്ഷിക്കുമ്പോൾ ആദരവോടെ ഓർക്കേണ്ട ഒരുവിഭാഗമുണ്ട്, ആരോഗ്യമേഖലയിലെ പ്രവർത്തകർ. പ്രത്യേകിച്ചു ആതുരസേവന രംഗത്ത് കേവലം ഒരു തൊഴിൽ എന്നതിനുമപ്പുറം കാരുണ്യവും സ്നേഹവും നൽകി ഒരുപാട് മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ച്ഉയർത്തുന്നവർ. മഹാമാരിയുടെ ഈ കാലത്ത് ലോകം നിശ്ചലമായപ്പോൾ രാപ്പകൽ ഇല്ലാതെ കരുതലിന്റെവെളിച്ചമേന്തി ലോകത്തെ നയിച്ചവർ. ഇതിനിടെ ജീവൻ പൊലിഞ്ഞു പൊലിഞ്ഞു പോയവരും

ഏറെ. ഇതിന്റെ ആദ്യപടിയായിവടക്കേ അമേരിക്കയിലെ ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ച വരെ ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നു. ഡിസംബർ 11ന് ലോസ് ആഞ്ജലിസിലാണ് പുരസ്‌കാര രാവ്. ആരോഗ്യ രംഗത്തെ പ്രമുഖർ, ഇന്ത്യൻ അമേരിക്കൻ, മലയാളി സമൂഹത്തിലെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്കാരങ്ങൾ നൽകുക. പ്രശസ്തസംവിധായകൻ സിദ്ധിഖ്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ എന്നിവരടങ്ങുന്ന ഒരു വൻ താരനിരയുംപങ്കെടുക്കും. മണ്ണിക്കരോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരു മികച്ച സ്റ്റേജ് ഷോയും അരങ്ങേറും.

ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് 2022 ന്റെ എൻട്രികൾ ക്ഷണിക്കുന്നു.

വടക്കേ അമേരിക്കയിൽ മികച്ച പ്രകടനം കാഴ്ചവച്ച സമൂഹത്തിന്റെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ളഒരു വേദിയാണ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് 2022.

) ആതുര സേവന രംഗത്തെ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളെ ലോകത്തെ അറിയിക്കുക

) കോവിഡ് കാലത്ത് സമാനതകളില്ലാത്ത പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തിന് ആശ്രയമായവരെആദരിക്കുക

) വടക്കേ അമേരിക്കയിൽ ഒരു മലയാള ദൃശ്യ മാധ്യമ സ്ഥാപനം ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്ഒരുക്കുന്ന ആദ്യ അവാർഡ്

ആരോഗ്യ പ്രവർത്തകരുടെ പരിശ്രമങ്ങളും ത്യാഗങ്ങളും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ഒരുക്കുന്നത്. ഇതിനായി വടക്കേഅമേരിക്കയിലെ ആരോഗ്യ പ്രവർത്തകരിൽ നിന്ന് ഞങ്ങൾ സജീവ പങ്കാളിത്തം തേടുന്നു. ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും അവര് നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ പുരസ്കാരംലോകവുമായി പങ്കിടാൻ ഏഷ്യാനെറ്റ് ന്യൂസ് വഴി സഹായിക്കും.

അഞ്ചു വിഭാഗങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരംനൽകുന്നത്.വടക്കേ അമേരിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ അംഗീകൃത ആരോഗ്യ പ്രവർത്തകർ ക്ക്‌മാത്രമാണ് പുരസ്കാരം.

കോവിഡ് കാലത്തെ സേവനകളിലൂടെ അത്ഭുതപ്പെടുത്തിയ ആരോഗ്യ പ്രവർത്തകരെ നിങ്ങൾക്കും നിർദേശിക്കാം

CATEGORY 1

യൂത്ത്‌ ഐക്കൺ

മാനദണ്ഡം

1) പഠന കാലത്ത് പാഠ്യ- പഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ചവർ

2)ചുരുങ്ങിയ വർഷത്തിനുള്ളിൽ ആരോഗ്യമേഖലയിൽ നൽകിയ സംഭാവനകൾ

3) പ്രായം മുപ്പത് വയസ്സിൽ താഴെയായിരിക്കണം

4)സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം

CATEGORY 2

നേഴ്‌സ് ഓഫ് ദി ഇയർ

മാനദണ്ഡം

1)വടക്കേ അമേരിക്കയിൽ ചുരുങ്ങിയത് 15 വർഷത്തെ പ്രവർത്തന പരിചയം

2) നേതൃത്വമികവ്

3)2020-21 കാലയളവിൽ മഹാമാരിക്കാലത്ത് നൽകിയ സംഭാവനകൾകൂടി പരിഗണിക്കും

4) സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം

CATEGORY 3

ഡോക്ടർ ഓഫ്‌ ദി ഇയർ

മാനദണ്ഡം

1)വടക്കേ അമേരിക്കയിൽ ചുരുങ്ങിയത് 15 വർഷത്തെ പ്രവർത്തന പരിചയം

2) നേതൃത്വമികവ്

3)2020-21 കാലയളവിൽ മഹാമാരിക്കാലത്ത് നൽകിയ സംഭാവനകൾകൂടി പരിഗണിക്കും

4) സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം

CATEGORY 4

ലൈഫ് ടൈം അച്ചീവ്‌മെന്റ്

മാനദണ്ഡം

1) വടക്കേ അമേരിക്കയിൽ 30വർഷത്തിൽ കൂടുതൽ പ്രവർത്തന പരിചയം

2)നേതൃപാടവ മികവ് കൂടി പരിഗണിക്കും

3)സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം

CATEGORY 5
കോവിഡ് വാരിയർ

മാനദണ്ഡം

1) 2020-21 കാലയളവിൽ മഹാമാരിക്കാലത്ത് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ
2)സ്വയമോ, പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം.

Send entries to: healthcareawards@asianetnews.in

ഡോ. എംവി പിള്ളയുടെ നേതൃത്വത്തിൽ ഒരു മികച്ച ജൂറി വിജയികളെ തെരഞ്ഞെടുക്കും. ഡോ: ഫ്രീമു വർഗീസ്, ഡോ: എസ് എസ് ലാൽ, ഡോ: ആനി പോൾ, ശ്രീ: തമ്പി ആന്റണി എന്നിവരാണ് ജൂറി അംഗങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഔദ്യോഗിക ഉദ്യമമായ ഹെൽത്ത് കെയർ അവാർഡ് ദാന ചടങ്ങിന്റെ വിജയത്തിന്വേണ്ടി സീനിയർ അസ്സോസിയേറ്റ് എഡിറ്റർ അനിൽ അടൂർ, ഏഷ്യാനെറ്റ് ന്യൂസ് യു എസ് ചീഫ് ഡോ: കൃഷ്ണകിഷോർ, ഏഷ്യാനെറ്റ് ന്യൂസ് യുഎസ് എ പ്രൊഡക്ഷൻ കോർഡിനേറ്റർമാരായ ഷിജോ പൗലോസ്, അലൻജോർജ് എന്നിവരടങ്ങുന്ന ഒരു കോർ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. ഇവർക്കൊപ്പം ലോസ് ആഞ്ചലസിലെ പൗര പ്രമുഖനും, മികച്ച സംഘാടകനുമായ റോയ് ജോർജ് മണ്ണിക്കരോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ അവാർഡ് നിശക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here