Sunday, October 1, 2023
spot_img
Homeജീവിത ശൈലിആരോഗ്യവും ഫിട്നെസ്സുംപത്തില്‍ ഏഴ് ഇന്ത്യക്കാരും പ്രതിദിനം ആവശ്യമായ നാരുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് സര്‍വേ

പത്തില്‍ ഏഴ് ഇന്ത്യക്കാരും പ്രതിദിനം ആവശ്യമായ നാരുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് സര്‍വേ

-

ആശീര്‍വാദിന്റെ ഹാപ്പി ടമ്മി ഫൈബര്‍ മീറ്റര്‍ ടെസ്റ്റില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം

ഡൈജസ്റ്റീവ് കോഷ്യന്റ് ടെസ്റ്റില്‍ 5.7 ലക്ഷത്തിലധികവും ഫൈബര്‍ മീറ്റര്‍ ടെസ്റ്റില്‍ 69,000 ത്തിലധികവും ഉപയോക്താക്കള്‍ പങ്കെടുത്തു.

കൊച്ചി: വേള്‍ഡ് ഡൈജസ്റ്റീവ് ദിനത്തില്‍, ഭൂരിഭാഗം ഇന്ത്യക്കാരും ഒരു ദിവസം തങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യമായ നാരുകളുടെ അളവ് ഉള്‍പ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നുവെന്ന് പ്രോട്ടീന്‍ ഫുഡ്സ് ആന്‍ഡ് ന്യൂട്രീഷന്‍ ഡെവലപ്മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി (പിഎഫ്എന്‍ഡിഎ) സഹകരിച്ച് ഐടിസി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ സംഘടിപ്പിച്ച സര്‍വേ. സര്‍വേയിലെ ഫൈബര്‍ മീറ്റര്‍ ടെസ്റ്റിന്റെ ഭാഗമായ 69,000ല്‍പ്പരം വരുന്ന വ്യക്തികളില്‍, 69%-ലേറെപ്പേരും ശുപാര്‍ശ ചെയ്യപ്പെടുന്ന പ്രതിദിന ആവശ്യകതയേക്കാള്‍ കുറഅളവിലാണ് നാരുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് കണ്ടെത്തല്‍. ഇതിനൊപ്പം നടന്ന ഹാപ്പി ടമ്മിയുടെ ഡൈജസ്റ്റീവ് കോഷ്യന്റ് ടെസ്റ്റിന്റെ ഭാഗമായ 5.7 ലക്ഷത്തിലധികം ഉപഭോക്താക്കളില്‍, 70% ഇന്ത്യക്കാരും ദിവസവും 8 ഗ്ലാസില്‍ താഴെ മാത്രമാണ് വെള്ളം കുടിക്കുന്നതെന്നും കണ്ടെത്തി. 47% ഇന്ത്യക്കാര്‍ ദിവസവും 6 മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നു. 35% പേര്‍ യാതൊരുവിധ വ്യായാമങ്ങളിലും ഏര്‍പ്പെടുന്നില്ല, 40% പേര്‍ മാത്രമേ ദിവസവും എന്തെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുള്ളൂ. കൂടാതെ, 75% ഇന്ത്യക്കാരും മിതമായതോ കഠിനമോ ആയ മാനസികസമ്മര്‍ദ്ദം നേരിടുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ടില്‍ ഏഴു കേന്ദ്രഭരണപ്രദേശങ്ങളില്‍ (ലക്ഷദ്വീപ് ഒഴികെ) നിന്നുമുള്ള വ്യത്യസ്തപ്രായ വിഭാഗങ്ങളിലും ലിംഗങ്ങളിലും ഉള്ള ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്.

ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ ദഹന ആരോഗ്യം പ്രധാന പങ്ക് വഹിക്കുന്നുവെന്നും ആരോഗ്യത്തിന് ഊന്നല്‍കേണ്ട മുന്‍ഗണന നമ്മുടെ വയറില്‍ നിന്ന് തന്നെ തുടങ്ങണമെന്നും ഐടിസി ന്യൂട്രീഷന്‍ സയന്‍സസ് മേധാവി ഡോ. ഭാവന ശര്‍മ്മ പറഞ്ഞു. ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സിന്റെ, 2021 ല്‍ ആരംഭിച്ച ഹാപ്പി ടമ്മി വെബ്സൈറ്റ്, ആളുകളുടെ ദഹനം വിലയിരുത്തുന്നതിനുള്ള വ്യത്യസ്ത വഴികള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനു പുറമെ പോഷകാഹാരമേഖലയിലെ വിദഗ്ധരുടെ ബ്ലോഗുകളും വീഡിയോകളും ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയ വിഭവങ്ങളുടെ പാചകക്കുറിപ്പുകളും ഉള്‍പ്പെടെയുള്ള സര്‍ട്ടിഫൈഡ് കണ്ടന്റും ഈ വെബ്‌സൈറ്റിലുണ്ട്. കൂടാതെ, ഉപഭോക്താക്കള്‍ക്ക്, ഡയറ്റീഷ്യന്‍മാരുമായി സൗജന്യ വ്യക്തിഗത കണ്‍സള്‍ട്ടേഷനും ബുക്ക് ചെയ്യാം. കൂടാതെ പോഷകാഹാരവും ഭക്ഷണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കായി ആസ്‌ക് ആന്‍ എക്‌സ്പര്‍ട്ട് എന്നൊരു ഫീച്ചറും ഇതിലുണ്ട്. ദി ഫൈബര്‍ മീറ്ററും മൈ മീല്‍ പ്ലാന്‍ ടൂളുകളും ആളുകളുടെ ലിംഗവും പ്രായവും അടിസ്ഥാനമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള ദൈനംദിനെ ഫെബര്‍ ഉപഭോഗം ട്രാക്ക് ചെയ്യാനും പാലിക്കാനും ഈ സൈറ്റ് സഹായിക്കുന്നു. വിവരങ്ങള്‍ക്ക് https://happytummy.aashirvaad.com/

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: