കൊച്ചി: അഞ്ചാമത് ദേശീയ കിഡ്‌നി ട്രാൻസ്‌പ്ലാന്റ് അപ്‌ഡേറ്റ് സെമിനാർ വിപിഎസ് ലേക്‌ഷോറും അസോസിയേഷൻ ഓഫ് കൊച്ചിൻ നെഫ്രോളജിസ്റ്റ്സും സംയുക്തമായി സംഘടിപ്പിച്ചു. വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്. കെ. അബ്ദുള്ള തിരിതെളിച്ച് ഉദ്‌ഘാടനം ചെയ്തു. പാലാരിവട്ടം ഹോളിഡേ ഇൻ ഹോട്ടലിൽ വച്ച് നടക്കുന്ന ദ്വിദിന സെമിനാർ ഓഗസ്റ്റ് 6ന് സമാപിക്കും.
പ്രമുഖ നെഫ്രോളജിസ്റ്റും ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റ് പ്രസിഡന്റുമായ ഡോ ജോർജി എബ്രഹാം കിഡ്നി സ്വീകർത്താക്കളിലെ പോഷകാഹാരകുറവിനെക്കുറിച്ചു വിശദീകരിച്ചു. സെമിനാറിൽ കിഡ്‌നി രോഗങ്ങൾക്കുള്ള നൂതന ചികിത്സാ സംവിധാനങ്ങൾ, കിഡ്നിമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പ്രമേഹം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ദേശീയ തലത്തിലുള്ള വിദഗ്ധർ പഠനങ്ങൾ അവതരിപ്പിച്ചു.
