smoking.jpg.image.784.410

ലണ്ടൻ∙ പുകവലിക്കാരെയും പുകയിലപ്രേമികളെയും നിലയ്ക്കു നിർത്താനും പുകയിലരഹിത ലോകം സൃഷ്ടിക്കാനുമായി ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം. സിഗരറ്റ്, മറ്റു പുകയില ഉൽപന്നങ്ങൾ എന്നിവയ്ക്ക് വിലയുടെ 75 ശതമാനമെങ്കിലും നികുതി ഏർപ്പെടുത്തണം. പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങളാൽ മരിക്കുന്നവരുടെ എണ്ണം ഭയാനകമാംവിധം വർധിച്ചതോടെയാണ് സംഘടന പുകവലിക്കെതിരെ യുദ്ധം കടുപ്പിച്ചത്.

ഓരോ വർഷവും ലോകത്ത് 60 ലക്ഷത്തോളം പേരാണ് പുകവലിമൂലം മരിക്കുന്നത്. ഇങ്ങനെ പോയാൽ 2030 ആകുമ്പോഴേക്കും ‘വലിച്ചു മരിക്കുന്നവരുടെ’ എണ്ണം 80 ലക്ഷത്തിലേറെയാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ‘ആഗോള പുകയില പകർച്ചവ്യാധി 2015’ എന്ന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ. നികുതി വർധിപ്പിച്ച് വില കൂടുമ്പോൾ ആളുകൾ പുകയിലയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ നിർബന്ധിതരാകുമെന്ന് സംഘടന കണക്കുകൂട്ടുന്നു. ഈ നികുതിപ്പണം മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾക്ക് ഉപയോഗിക്കാം.

നികുതി കുത്തനെ കൂട്ടിയ ചൈനയിലും ഫ്രാൻസിലും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2008ൽ പുകയില ഉൽപന്നങ്ങൾക്ക് 75 ശതമാനത്തിലധികം നികുതി ചുമത്തുന്ന 22 രാജ്യങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ഇതുവരെ 11 രാജ്യങ്ങൾ കൂടിയേ ആ ഗണത്തിൽ എത്തിയുള്ളു എന്ന നിരാശയും റിപ്പോർട്ട് പങ്കുവയ്ക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here