രാജ്യങ്ങളും ഭരണകൂടങ്ങളുമൊക്കെ കൊവിഡിനെ തുരത്താനുള്ള ശ്രമത്തിലാണ്. ലോകത്തിന്റെ വിവിധയിടങ്ങളിൽ വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.ഇപ്പോഴിതാ കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന പേരിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ബിർമിങ്ഹാമിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നിർദേശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.എന്തൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വെബ്സൈറ്റിൽ കൃത്യമായി പറയുന്നുണ്ട്.

ദിവസവും ചൂട് വെള്ളം കുടിച്ചുകൊണ്ടേയിരിക്കുക,മഞ്ഞൾ, മല്ലി, വെളുത്തുള്ളി, ജീരകം എന്നിവ പാചകത്തിൽ ഉപയോഗിക്കുക, ദിവസവും പത്തു ഗ്രാം ച്യവനപ്രാശം കഴിക്കുക,ഹെർബൽ ടീ കുടിക്കുക, പാലിൽ മഞ്ഞൾ കലക്കി കുടിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ.കൂടാതെ ദിനവും 30 മിനിറ്റ് വീതം യോഗാസനവും പ്രാണായാമവും ചെയ്യുക, മൂക്കിൽ നല്ലെണ്ണ/വെളിച്ചെണ്ണ/നെയ് എന്നിവ ഇറ്റിക്കുക, വായിൽ വെളിച്ചെണ്ണ കൊണ്ട് കുലുക്കുഴിയുക, എന്നിട്ട് തുപ്പിക്കളയുക (ഓയിൽ പുള്ളിംഗ് തെറാപ്പി) ചുമയുണ്ടെങ്കിൽ പുതിന ഇട്ടു ആവി പിടിക്കുക. ഗ്രാമ്പൂ, പഞ്ചസാര എന്നിവ പൊടിച്ചു തിന്നുക. രക്ഷയില്ലെങ്കിൽ ആശുപത്രിയിലേക്ക് പോകാനും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here