അമിതഭാരം കുറയ്ക്കുന്നതിന് ഒരു സൂപ്പ് പരിചയപ്പെടാം. കാബേജ് സൂപ്പ്. കഷണങ്ങളാക്കിയ ഉള്ളി അല്പം എണ്ണയിൽ വഴറ്റിയശേഷം കാബേജ്, മുളക്, തക്കാളി, സെലറി, കാരറ്റ്, കൂൺ, എന്നിവ കഷണങ്ങളാക്കിയത് ചേർക്കാം. സൂപ്പിനാവശ്യമായ വെള്ളത്തിനൊപ്പം ഉപ്പ്, കുരുമുളക് എന്നിവ ഇഷ്ടാനുസരണം ചേർത്ത് കുറഞ്ഞ തീയിൽ 30- 40 മിനിട്ട് തിളപ്പിക്കാം. സൂപ്പ് റെഡി. എന്നാൽ കാബേജ് സൂപ്പ് ഏഴുദിവസത്തേക്ക് മാത്രമാണ് നിർദേശിക്കുന്നത്. ശേഷം വ്യായാമങ്ങളും മറ്റും ചെയ്ത് ഭാരം നിലനിറുത്താൻ ശ്രമിക്കുക. ഭാരം കുറയാനായി സൂപ്പ് മാത്രമായി കഴിക്കരുത്. മറ്റു പഴങ്ങളും പച്ചക്കറികളും കഴിക്കാം. ആദ്യ മൂന്ന് ദിവസങ്ങളിൽ വാഴപ്പഴം ഒഴിവാക്കുക. കലോറിയും കുറഞ്ഞ കൊഴുപ്പുമുള്ള ഭക്ഷണങ്ങളുടെ കൂട്ടുകളായതിനാൽ ഇതു ഭാരം കുറയ്ക്കാൻ വളരെ ഗുണം ചെയ്യും. കൂടാതെ ധാരാളം കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയും ലഭിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here