ഭരതന്റെ ക്ലാസിക് ചിത്രമായ ‘വൈശാലി’യെ അനുസ്മരിപ്പിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ ഋഷ്യശൃംഗനെയും വൈശാലിയെയുമാണ് ഫോട്ടോഷൂട്ടിൽ പുനരവതരിപ്പിക്കുന്നത്. മിഥുൻ സാർക്കരയുടേതാണ് ആശയവും ഫോട്ടോസും. സുകീഷ് കോസ്റ്റ്യുംസ്. ദമ്പതികളായ അഭിജിത് ജിത്തുവും മാകു മായയുമാണ് ഫോട്ടോഷൂട്ടിലെ മോഡല്‍സ്.

വെെശാലിയിലെ കേന്ദ്ര കഥാപാത്രങ്ങളായ വെെശാലിയും ഋഷ്യശൃംഗനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് മിഥുൻ സർക്കാര എന്ന യുവാവ് തന്റെ സുഹൃത്തുക്കളിലൂടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ചിത്രങ്ങളിലൊന്നാണ് എം. ടി. വാസുദേവൻ നായർ-ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലി. മലയാളികാഴ്ചക്കാര്‍ മറക്കാത്ത സിനിമ. സഞ്ജയ്–സുപർണ താരജോഡികളുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. 1988–ൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചതും ഭരതൻ തന്നെയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here