
പെരുമ്പാവൂർ : പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും മടയങ്ങിത്തുന്ന പ്രവാസികൾക്കും വിദേശരാജ്യങ്ങളിൽ തുടരുന്നവർക്കും ഒരു സഹായമായി മുതൽകൂട്ടായി പ്രവർത്തിക്കുന്ന EDPA എറണാകുളം ജില്ലാ പ്രവാസി മുൻ പ്രവാസി അസ്സോസിയേഷൻ മാർച്ച് 5 ഞായർ വൈകിട്ട് 4.30 മുപ്പതിന് പെരുമ്പാവൂരിൽ ഫ്‌ളോറ റെസിഡെൻസിയിൽ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത സിനി ആർട്ടിസ്റ്റ് ശ്രീ ഇബ്രാഹിം കുട്ടി ഉൽഘാടനം നിർവ്വഹിച്ച പ്രൗഢ ഗംഭീരമായ യോഗത്തിൽ EDPA പ്രസിഡണ്ട് ശ്രീ മുഹമ്മദ് മമ്മി അധ്യക്ഷനായിരുന്നു ഷൌക്കത്ത് ഓടക്കലിയുടെ ആമുഖത്തിൽ സെക്രെട്ടറി സുബൈർ അമ്പാടൻ സ്വാഗതം പറഞ്ഞു തുടർന്ന് പ്രവാസിയായിരുന്ന ഉൽഘാടകൻ പ്രവാസത്തിന്റെ വേദനയും സൗന്ദര്യവും രക്ഷപെട്ടുപോകുന്നവരെയും ഒരു രക്ഷയും ലഭിക്കാതെ നിറം മങ്ങി പോകുന്നവരുടെയും പ്രവാസ വേതനകൾ മനോഹരമായി വിവരിച്ചു.തുടർന്ന് പ്രമുഖർ ആശംസകൾ നൽകി. മുനിസിപ്പൽചെയർമാൻ ബിജു മലയാള സിനിമയിലെ നിറസാന്നിധ്യം ശ്രീ മമ്മി സെഞ്ച്വറി, നെല്ലിക്കുഴി പീസ് വാലി ചെയർമാൻ പി എം അബൂബക്കർ, സാംസ്ക്കാരിക പ്രവർത്തകൻ ഫാദർ പോലെ തേലക്കാട്ട്, പോൾ കറുകപ്പിള്ളി ( ഫോക്കാനോ യു എസ് എ )വെങ്ങോല പഞ്ചായത്ത് മെമ്പർ തുള്ളി സുബൈർ, EDPA രക്ഷാധികാരികളായ നസീർ യു എ ഇ, ബഷീർ തെക്കേക്കുടി മുൻ വാഴക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷെറീന ബഷീർ സംസാരിച്ചു തുടർന്ന് നൗഫൽ പുലവത്ത് പങ്കെടുവർക്കെല്ലാം നന്ദിയും പറഞ്ഞു.



