റിജോ ചെറിയാൻ, പ്രസിഡന്റ് 
 
ബെർമിംഗ്ഹാം: അലബാമ സംസ്ഥാനത്തിലെ വിവിധ നഗരങ്ങൾ ആയ ബെർമിംഗ്ഹാം, ഹുൻഡ്‌സ് വിൽ , മോണ്ട്ഗോമറി, മൊബൈൽ എന്നിവിടങ്ങളിലേ മലയാളികൾ ഒന്നിച്ചു ചേർന്ന് ക്രിസ്മസ്-പുതുവത്സര ആഘോഷപരിപാടികൾ നടത്തി. ജേക്കബ് & റാണി വലിയവീട്ടിൽ ക്രിസ്മസ് ട്രീ തെളിയിച് പരിപാടികൾക്ക് തുടക്കം കുറിച്ചു.  ക്രിസ്മസ് കരോളും,  കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സീമ & ടീമിന്റെ കൈരളി ലാസ്യയുടെ ഡാൻസും, രാജേഷ് & ടീമിന്റെ ബെർമിംഗ്ഹാം യുവ ചേതനയുടെ കോമഡി സ്കിറ്റും ആകർഷകമായി.
ലോകം എങ്ങും ക്രിസ്മസ്-പുതുവത്സരം  ആഘോഷിക്കുന്ന വേളയിൽ അലബാമ മലയാളികള്ക്ക്  ഒത്തു കൂടാൻ കിട്ടിയ അവസരം ഏറ സന്തോഷകരമായിരുന്നു എന്ന് സംഘാടകൻ കൂടിയായ റിജോ ചെറിയാൻ അറിയിച്ചു.
ആൻ്റണി മാത്യൂസ്, ആഷ്‌ലി മാത്യൂസ്, ഫിൻടോ ആൻ്റണി , അസ ജോസഫ്,  റിജോ ചെറിയാൻ, അഞ്ചു പ്രസാദ്, ഉഗാന്ധർ കാൽവ, ബിന്ദു കുരിയകോസ് എന്നിവർ  പരിപാടിയുടെ കൺവീനേഴ്‌സ് ആയിരുന്നു.
 
 

LEAVE A REPLY

Please enter your comment!
Please enter your name here