Thursday, June 1, 2023
spot_img
Homeന്യൂസ്‌ദാമ്പത്യ കാര്യവിചാരം; സണ്ണി മാളിയേക്കല്‍

ദാമ്പത്യ കാര്യവിചാരം; സണ്ണി മാളിയേക്കല്‍

-

എസ് രമേശന്‍ നായരുടെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കി യമുനാ കല്യാണി രാഗത്തില്‍ ഡോക്ടര്‍ കെ .ജെ യേശുദാസ്, ആലപിച്ച ‘പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കള്‍ ആകുന്നു ഭാര്യ’ എന്ന ചലച്ചിത്ര ഗാനം ഉത്തമയായ ഭാര്യയെ എങ്ങിനെ വിശേഷിപ്പിക്കണം എന്നതിന്റെ പരത്മീതില്‍ എത്തിനില്‍ക്കുന്നു.

എന്നാല്‍ കെ.എസ് .ചിത്ര, ഗൗരി മനോഹരി ~ഹരികാംബോജി രാഗത്തില്‍ തിരുനല്ലൂര്‍ കരുണാകരനെഴുതി എം.ജി രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ‘കാറ്റേ നീ വീശരുതിപ്പോള്‍ കാറെ നീ പെയ്യരുത് ഇപ്പോള്‍ ആരോമല്‍ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ’ തന്റെ പ്രിയതമയുടെ പ്രണയത്തിന്റെ തീവ്രതയെ വരച്ചു കാട്ടുന്നു. ഒഎന്‍വി കുറുപ്പ് സാറിന്റെ രണ്ടുവരി മതി ഒരു പ്രണയത്തിന്റെ മധുരം നുണയുവാന്‍. ‘അരികില്‍ നീ ഉണ്ടായിരുങ്ങിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി’.

രണ്ടു വര്‍ഷത്തിലേറെയായി റൊട്ടേറ്റ് കഫ് അഥവാ കൈയുടെ കുഴയ്ക്ക് അസഹ്യമായ വേദന. എക്‌സ്‌റേയും, എംആര്‍ഐയും പഞ്ചകര്‍മ്മയും, സെക്കന്‍ഡ് ഒപ്പീനിനും എല്ലാം കഴിഞ്ഞു. 80% പ്രൂഫ്, ചെറുനാരങ്ങയും ചെറുതേനും ചേര്‍ത്ത് ഒരു പ്രത്യേക കൂട്ട് ഡോക്ടര്‍ മേനോനും പറഞ്ഞു. അവസാനം സര്‍ജറിക്ക് നറുക്ക് വീണു. എല്ലാ യാത്രകളും മാറ്റിവെച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജനറല്‍ അനസ്‌തേഷ്യയില്‍ ഷോള്‍ഡര്‍ സര്‍ജറി. അനസ്‌തേഷ്യയില്‍ നിന്നും പൂര്‍ണ്ണമായും നോര്‍മല്‍ ആയത് നാലഞ്ചു മണിക്കൂര്‍ കഴിഞ്ഞിട്ടാണ് എന്ന് അറിഞ്ഞു. ഇടയ്ക്ക് ഉറക്കത്തില്‍ നിന്നും ഉണരുമ്പോള്‍ എന്റെ തലയില്‍ കയ്യോടിച്ച്, സസൂഷ്മം എന്നെ നോക്കി നില്‍ക്കുന്ന ആനി.

ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു
ആനി….

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: