
ഫിലഡല്ഫിയ: സാഹോദരീയ നഗരത്തിന്റെ മടിത്തട്ടില് ഇതര സഭകളുടെ ഐക്യവേദിയായ എക്യൂമെനിക്കല് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില് ലോകപ്രാര്ത്ഥനാ ദിനം മാര്ച്ച് 5 ശനിയാഴ്ച രാവിലെ 9 മണി മുതല് 1 മണി വരെ സെ.തോമസ് ഇന്ഡ്യന് ഓര്ത്തഡോക്സ് ചര്ച്ചില്(1009 Unruh Ave, Philadelphia, PA, 19111) വച്ച് നടത്തുന്നതാണ്.
ഈ വര്ഷത്തെ മുഖ്യ ചിന്താവിഷയമായ ‘റിസീവ് ചില്ഡ്രന് റിസീവ് മീ’ ആസ്പദമാക്കി ക്യൂബന് വനിതകള് രചിച്ച പ്രാര്ത്ഥന ശുശ്രൂഷയെ അധികരിച്ച് വേദശാസ്ത്രത്തില് അഗാധമായ പാണ്ഡിത്യവും കൂടാതെ ലളിതമായ ഭാഷയിലൂടെ സുവിശേഷപ്രഘോഷണം നടത്തുവാന് പ്രത്യേക കഴിവുമുള്ള സുപ്രസിദ്ധ ക്രിസ്തീയ പ്രാസംഗികയായ പ്രീണാ മാത്യുവാണ് മുഖ്യപ്രാസംഗീകയായി എത്തുന്നത്. വിവിധ ദേവാലയങ്ങളില് നിന്നും എത്തിചേരുന്നവര് ഗാനാലാപനങ്ങളിലൂടെയും, നൃത്തങ്ങളിലൂടെയും, സ്കിറ്റുകളിലൂടെയും ‘എന്നെ സ്ഥിരീകരിക്കുന്നവര് കുഞ്ഞുങ്ങളെ ചേര്ത്തുകൊള്ളുക’ എന്ന ക്രൈസ്തവദൗത്യം വേദിയില് അവതരിപ്പിക്കുന്നതാണ്.
എക്യൂമെനിക്കല് ഗായകസംഘം ബിജു ഏബ്രഹാമിന്റെയും, യൂത്ത് ക്വയര് ജോവ്ലിന് ജോയയുടെയും നേതൃത്വത്തില് പ്രാര്ത്ഥന ദിനത്തില് ഗാനശുശ്രൂഷകള് ആലപിക്കുന്നതായിരിക്കും.
റവ: ഫാ.ജോണിക്കുട്ടി പുലിശേരി(ചെയര്മാന്) സജീവ് ശങ്കരത്തില്(സെക്രട്ടറി), എം.എ.മാത്യു(ട്രഷറാര്) ബീനാ തോമസ്, കുഞ്ഞമ്മ ഏബ്രഹാം(വിമന്സ് ഫോറം) നിര്മ്മല ഏബ്രഹാം, സുമാ ചാക്കോ, ലിസി തോമസ്, ലൈലാ അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള് നിരവധി വൈദീകരുടെയും വനിതാ പ്രതിനിധികളുടെയും സഹകരണത്തില് ലോക പ്രാര്ത്ഥനദിനം വന് വിജയമാക്കിത്തീര്ക്കുവാനുള്ള ക്രമീകരണങ്ങള്ക്ക് നേതൃത്വം കൊടുത്തു വരുന്നതായും കൂടാതെ ഭക്ഷണം ഒരുക്കിയിട്ടുള്ളതായും ഫിലഡല്ഫിയായിലും, പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും എക്യൂമെനിക്കല് ഫെലോഷിപ്പിന്റെ പത്രകുറിപ്പില് അറിയിക്കുകയുണ്ടായി.