വാഷിങ്ടൻ: യുഎസിലെ ടെക്സസിൽ ജോലിക്കിടെ കൊല്ലപ്പെട്ട ഇന്ത്യൻ വംശജനായ സിഖ് പൊലീസ് ഓഫിസർ സന്ദീപ് സിങ് ധാലിവാളിനോടുള്ള ആദരസൂചകമായി ഹൂസ്റ്റണിലെ പോസ്റ്റ് ഓഫിസിന് അദ്ദേഹത്തിന്റെ പേരു നൽകും.
ഇതുസംബന്ധിച്ച തീരുമാനം യുഎസ് സെനറ്റ് ഐകകണ്ഠ്യേന പാസാക്കി. ജനപ്രതിനിധി സഭയും നേരത്തേ പ്രമേയം പാസാക്കിയിരുന്നു. പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെയാണു പ്രാബല്യത്തിൽ വരിക. യുഎസ് പൊലീസിൽ, സിഖ് മതചിഹ്നങ്ങളെന്ന നിലയിൽ താടി വളർത്താനും തലപ്പാവണിയാനും അനുമതി നേടിയതിലൂടെ ശ്രദ്ധേയനായ ധാലിവാൾ 2019 സെപ്റ്റംബർ 27നാണ് ട്രാഫിക് ജോലിക്കിടെ വാഹനം പരിശോധിക്കുമ്പോൾ വെടിയേറ്റു മരിച്ചത്. ഹൂസ്റ്റണിലെ 315 അഡിക്സ് ഹാവൽ റോഡിലെ പോസ്റ്റ് ഓഫിസിനാണ് ഡപ്യൂട്ടി സന്ദീപ് സിങ് ധാലിവാൾ പോസ്റ്റ് ഓഫിസ് ബിൽഡിങ് എന്നു പേരു നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here