ഇന്ത്യൻ പതാക ഉയർത്തിയ സംഭവം അമേരിക്കൻ മലയാളി മാധ്യമപ്രവർത്തകന്റെ പ്രതിഷേധിച്ചുകൊണ്ട് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകൻ ജോസ് കാടാപുറം എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് .
അമേരിക്കയിൽ ക്യാപിറ്റോൾ മന്ദിരം ആക്രമിച്ച കൂട്ടത്തിൽ ഏതെങ്കിലും പരട്ട മലയാളി ഉണ്ടെങ്കിൽ ഞാനയാളുടെ പേര് വെട്ടുന്നു !!!.
 
എന്നാൽ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് ഒരിക്കൽ കൈരളി ടിവിയുടെ അമേരിക്കൻ പ്രോഗ്രാമിൽ അയാളെ ചർച്ചക്ക് വിളിച്ചിരുന്നു , ആ ചർച്ചയിൽ തന്നെ പച്ച നുണ പറയുന്ന തോറ്റ പ്രേസിഡെന്റിന്റെ ഗ്രൂപ്പിൽ പെട്ട ആളായത് കൊണ്ട് അത് പ്രതീക്ഷിചിരുന്നു , എന്നാൽ ഇയാളുടെ ബാക്ക്ഗ്രൗണ്ട് നോക്കിയപ്പോൾ മനസിലായത് നാട്ടിൽ കോൺഗ്രസ് ഇവിടെ വന്നപ്പോള് വലതുപക്ഷ അരാരാഷ്ട്രീയക്കാരൻ മോഡി അധികാരത്തിൽ കയറിയപ്പോൾ അങ്ങോട്ട് കാല് മാറിയ അമേരിക്കൻ മലയാളീ (നമ്മുടെ ചില സുഹൃത്തുക്കൾ അങ്ങനെയാണ് ) അവിടെ ഒരു മത സ്‌നേഹി പ്രധാന മന്ത്രി ഇവിടെ ഒരു ഒറ്റ ബുദ്ധി പ്രെസിഡെന്റ് രണ്ടിന്റെയും പൊട്ടത്തരങ്ങൾഏറ്റു പാടി രമിച്ചു നടക്കുന്ന (നോട്ട് നിരോധനം അവിടെ ഇവിടെ കോവിഡിന് ക്ലോറേക്സു കഴിക്കാൻ പറഞ്ഞത് ) ഇത്തരത്തിൽ എമ്പോക്കികൾ എന്തിനാണ് ഇന്ത്യൻ പതാക ചുമന്നു Insurrection (a violent uprising against an authority or government.)കലാപത്തിന് പോയത് …
ഇയാൾ പറയുന്നത് നാട്ടിലെ സഖാക്കളുടെ ആക്രമം സഹിക്കാതെ ആണ് അമേരിക്കയിൽ എത്തിയേത് എന്നാണ് മുത്തശ്ശി ന്യൂസിൽ പറഞ്ഞത് .ഏതായാലും മറ്റു ചില അമേരിക്കൻ മലയാളികളെ പോലെ ഇയാളും ഇടതു പക്ഷ വിരുദ്ധനാണ് അത്ഭുതപെടാനില്ല നമോ:വാകം . വിശേഷമായി പറഞ്ഞാൽ കേരളത്തിലെ പുത്തൻപണക്കാരിൽ കണ്ടുവരുന്ന എല്ലാ രോഗങ്ങളും, പിണറായി വിരോധ രോഗം ഉൾപ്പടെ ബാധിച്ചയാളാണ്.
അമേരിക്കയിൽ പാർലിമെൻ്റ് ആക്രമണസമരത്തിന് മുതിർന്നയാളാണെങ്കിലും ഇന്ത്യയിൽ നടക്കുന്ന എല്ലാ ജനകീയ സമരങ്ങൾക്കുംഈ മാടമ്പി എതിരാണ്.. അഖിലേന്ത്യാതലത്തിൽ ബി.ജെ.പി.യെ അനുകൂലിക്കുമ്പോഴും കേരളത്തിൻ കോൺഗ്രസ്സിനെ പിന്തുണക്കാനുള്ള വിശാലമനസ്സുണ്ട്. പൊതുവെ അഭിപ്രായങ്ങൾ വിശകലനം ചെയ്യുമ്പോൾ ഏതാണ്ടൊരു ട്വൻ്റി ട്വൻ്റി, വി.ഫോർ കൊച്ചിത്തമ്പുരാക്കന്മാരുടെ മച്ചുനനായിട്ടു വരും.
അങ്ങിനെയൊരാൾ ട്രംപിനുവേണ്ടി ക്യാപിറ്റോളിൽ കയറി ആക്രമണം നടത്തിയതിൽ അത്ഭുതമില്ല … ഈ മാന്യനെ നമ്മുടെ ലിസ്റ്റിൽ നിന്ന് അങ്ങോട്ട് വെട്ടുന്നു …..

LEAVE A REPLY

Please enter your comment!
Please enter your name here