ജിനേഷ് തമ്പി 

പ്രൊജക്റ്റ് സെല്ഫ്  USA യും  , പ്രൊജക്റ്റ് സെല്ഫ് ഭാരത് ഉം , സംയുക്തമായി ആഗോളതലത്തിൽ സംഘടിപ്പിച്ച  യുണൈറ്റഡ് consciousness കോൺക്ലേവ് എന്ന പ്രോഗ്രാമിൽ  ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രശസ്ത ഗായകനും, സാധക സ്കൂൾ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകനുമായ ശ്രീ കെ ഐ അലക്സാണ്ടർ ആലപിച്ച രണ്ടു ഗാനങ്ങൾ ഏറെ ജനശ്രദ്ധ നേടുകയുണ്ടായി .

ഇതിഹാസഗായകൻ പദ്മവിഭൂഷൺ ഡോ കെ ജെ യേശുദാസ്  അനശ്വരമാക്കിയ മധ്യമാവതി രാഗത്തിലുള്ള “ഹരിവരാസനം” എന്ന അയ്യപ്പന്റെ സുപ്രസിദ്ധ ഉറക്കുപാട്ടും, അനശ്വരഗായകൻ ശ്രീ എസ് പി ബാലസുബ്രഹ്മണ്യൻ പാടി പ്രസിദ്ധമാക്കിയ  മോഹന രാഗത്തിലുള്ള “പ്രഭും പ്രാണനാഥം”  എന്ന് തുടങ്ങുന്ന ശിവാഷ്ടകമാണ്  ശ്രീ കെ ഐ അലക്സാണ്ടർ  ആലപിച്ചത്

ഭക്തജനങ്ങളുടെ മനസ്സിൽ അതീവഭക്തിരസം നിറക്കുന്ന ഈ രണ്ടു ഗാനങ്ങളും  , പാട്ടിന്റെ തനിമ തെല്ലും നഷ്ട്ടപെടാതെയാണ്  ഭാവപൂർണ്ണമായി ശ്രീ കെ ഐ അലക്സാണ്ടർ പ്രോഗ്രാമിൽ അവതരിപ്പിച്ചത് .  
 
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഭാഷയുടെയും, സംസ്കാരത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് സ്പർശിച്ച  ഈ ഗാനങ്ങളെ കൂടുതൽ ഭക്തരിലേക്കും, സംഗീതാസ്വാദകരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ഈ പാട്ടുകളുടെ ലിറിക്കൽ വീഡിയോയുടെ പ്രകാശനകർമം ആരാധ്യരായ ശ്രീ ആചാര്യ വിവേകും, ഡോ വിക്രാന്ത് സിങ്ങും ജനുവരി  പതിനാലിന്  മകരസംക്രാന്തി ദിനത്തിൽ EST  8 : 30 pm നും 9 : 00 pm നും ഇടയിൽ ( IST  ജനുവരി പതിനഞ്ചു 7 : 00 am നും 7 : 30 am ഉം ഇടയിൽ ) നിർവഹിക്കുന്നതായിരിക്കും
 
സൂം ലോഗിൻ  ഉൾപ്പെടെ  ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഫ്ലയറിൽ ലഭ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here