People lineup to be tested for covid_19 at the Los Alamitos medical Center. 19 Dec 2020 Pictured: covid testing. Photo credit: MEGA TheMegaAgency.com +1 888 505 6342 (Mega Agency TagID: MEGA722096_003.jpg) [Photo via Mega Agency]

 

പി.പി.ചെറിയാൻ 

ലോസ് ആഞ്ചലസ് : കാലിഫോർണിയ സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ ലോസ് ആഞ്ചലോസ് കൗണ്ടിയിൽ മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ജനുവരി 16 ശനിയാഴ്ച ഒടുവിൽ ലഭിച്ചകണക്കുകൾ പ്രകാരം ഒരു മില്യൻ കവിഞ്ഞു. കൗണ്ടിയിലെ മരണസംഖ്യ 13741 ആയും ഉയർന്നു.


കഴിഞ്ഞ ദിവസം മാത്രം 14669 കേസുകൾ സ്ഥിരീകരിച്ചതോടെ 1,003923 ആയി ഉയർന്നിട്ടുണ്ട്യ ഇന്നത്തെ മരണ നിരക്ക് 253 ആണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 7597 ആണ്. ഇതിൽ 22 ശതമാനവും ഐ സി യുവിലാണ്. ലോസ് ആഞ്ചലസ് കൗണ്ടിയിൽ കഴിഞ്ഞ ദിവസം യു കെ കൊറോണ വൈറസ് വേരിയേഷൻ ബി 1.1.7 കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സാന്റിയാഗോ, സാൻബർനാഡിനൊ കൗണ്ടികളിൽ നേരത്തെ ഈ വൈറസ് ബാധ കണ്ടെത്തിയിരുന്നു. വളരെ ആപത്കരമായ ഈ വൈറസിനെതിരെ സി ഡി സി മുന്നറിയിപ്പ് നൽകി. ലോസ് ആഞ്ചലോസ് കൗണ്ടിയിൽ വരാനിരിക്കുന്ന കറുത്ത ദിനങ്ങളാണെന്നുമാണ് സി ഡി സി മുന്നറിയിപ്പ്.

കാലിഫോർണിയ സംസ്ഥാനത്തെ രോഗികളുടെ എണ്ണം മൂന്നുമില്യനോളം അടുക്കാറായി.

LEAVE A REPLY

Please enter your comment!
Please enter your name here