യോഗാഗുരു തോമസ് കൂവള്ളൂർ

യോഗാ പഠിക്കാൻ താല്പര്യമുള്ള സാധാരണക്കാർക്കു വേണ്ടിയാണ് ഈ അദ്ധ്യായം.ആർഷസംസ്കാരത്തിന്റെ ഭാഗമായ യോഗ അമേരിക്കയിലെ യുവതലമുറപണ്ടേ തന്നെ ഏറ്റെടുത്തു കഴിഞ്ഞു. അമേരിക്കയിലെ വിവിധ നഗരങ്ങളിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലും വിവിധ ക്ലബുകളിലും നിരവധി യോഗ സെന്ററുകളുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ സെലിബ്രിറ്റികളായുള്ള ചെറുപ്പക്കാർ ശരാശരി ആളൊന്നുക്ക് പതിനായിരം ഡോളർ ചെലവു ചെയ്താണ് യോഗ പഠിക്കാൻ പോകുന്നതെന്ന്‌ ഏതാനും വർഷങ്ങൾക്ക് മുൻപ് ദേശീയ പത്രങ്ങളിൽ വന്നവാർത്തയിലൂടെ കാണാനിടയായി.

എന്തിനേറെ ഡോക്ടർ ദീപക്‌ ചോപ്രയുടെ യോഗാ ക്ലാസ് അറ്റന്റു ചെയ്തിട്ടുള്ളവർക്കറിയാം ഒരു ദിവസത്തെ യോഗാ പഠന ക്ലാസിന് എത്ര ഡോളർ ആണ് പ്രവേശന ഫീസെന്ന്. പെൻസിൽവാനിയയിലുള്ള ഹിമാലയൻ ഇൻസ്റ്റിറ്റിയുട്ട് വെറും മൂന്ന് ദിവസത്തെ യോഗാ ക്ലാസിനു വാങ്ങുന്നത് മൂവായിരം ഡോളറാണ്

തുടക്കത്തിലെ ഇത്രയും കാര്യങ്ങൾ പറയാൻ കാരണം അവർ പഠിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്ഥമായ രീതിയിലാണ് ഞാൻ പഠിപ്പിക്കാൻ പോവുന്നത്. കണ്ണുള്ളവർ കാണുക, മനസ്സുള്ളവർ സ്വതന്ത്രമായി ഒന്നു പരീക്ഷിച്ചു നോക്കാൻ ശ്രമിക്കുക. ഇക്കാലത്ത് ബൈബിളിനെക്കാൾ പ്രചാരമുള്ളത് യോഗ സംബന്ധിച്ചുള്ള ബുക്കുകൾക്കാണെന്നും കാര്യവും ശ്രദ്ധേയമാണ്. വെറുതെ വായിച്ചിട്ട് ഒന്നു നേടാനില്ല.

ഏട്ടിലെ പശു പുല്ല് തിന്നുകയില്ലെന്നു പറയുന്നതു പോലെ ഞാൻ വെറുതെ എഴുതിയതുകൊണ്ടോ, അതു നിങ്ങൾ വായിച്ചതുകൊണ്ടോ യാതൊരു പ്രവേശനമില്ല. പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരാൻ  കഴിയുന്നില്ലെങ്കിൽ യാതൊരു പ്രയോജനവും വായനക്കാർക്ക് ഉണ്ടാവില്ലെന്നും എനിക്കറിയാം. അക്കാരണം കൊണ്ടുതന്നെ താല്പര്യമുള്ളവരുടെ മനസിനെപ്പറ്റി മനനം നടത്തിയ ശേഷമാണ് ഇതെഴുതുന്നത്‌.യോഗയിൽ 8,400,000 യോഗാസനങ്ങളും, അവയുടെ ഉപ ഘടകങ്ങളും ഉണ്ടെന്ന് ഗോരക്ഷ സംഹിതയിൽ പറയുന്നു. അത്രയും ആസനങ്ങളുള്ളപ്പോൾ ജീവിതത്തിൽ നാം സാധാരണ കാണാറുള്ള ചില ആസനങ്ങൾ ഒന്നു പരീക്ഷിച്ചു കൂടേ. മേൽപ്പറഞ്ഞ സംഖ്യയുടെ പൂജ്യങ്ങളെല്ലാം വിട്ടുകളഞ്ഞാൽ സംഖ്യ 84 ആയിച്ചുരുങ്ങും. 84 ന്റെ പകുതി 42. ഇപ്പോൾ 42  വിവിധ ആസനങ്ങൾമാത്രം പരീക്ഷിച്ചു നോക്കാം. കൃത്യമായി ആറുമാസം ചെയ്യുന്നവർക്ക് കുണ്ഠലിനി ശക്തിയുണ്ടാകുമെന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞിരിക്കുന്നത്.  അതേക്കുറിച്ച് അറിയുവാൻ സ്വാമി വിവേകാന്ദനെക്കുറിച്ചു പഠിക്കുക. മനുഷ്യ ശരീരത്തിൽ ഉറങ്ങിക്കിടക്കുന്ന ശക്തിയെ ഉണർത്തുക എന്നതാണ് കുണ്ഠലിനി ശക്തിയെന്ന് ഉദ്ദേശിക്കുന്നത്.ഞാനിത്രയും എഴുതാൻ കാരണം, യോഗ പഠിക്കാൻ താല്പര്യമുള്ളവരിൽ ഏതെങ്കിലും തൃഷ്ണയുണ്ടാകുമെങ്കിൽ ഉണ്ടാവട്ടെ എന്ന ഉദ്ദേശത്തോടുകൂടിയാണ്. തൃഷ്ണ എന്ന പദം കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് യോഗ ചെയ്യണമെന്നുള്ള ആഗ്രഹം എന്നാണ്. അങ്ങിനെ യോഗ ചെയ്യാനുള്ള ആഗ്രഹം തനിയെ ഉണ്ടാവണം. എങ്കിൽ മാത്രമെ മനസിനും ശരീരത്തിനും അതു കൊണ്ടുള്ള പ്രയോജനം ഉണ്ടാവുകയുള്ളൂ.യോഗ ചെയ്യാൻ ഉദ്ദേശിക്കുന്നവർ അവരുടെ മനസ് ആദ്യം ശുദ്ധമാക്കണം. നമ്മുടെ മനസ്സാണ് എല്ലാവിധ ഹീന പ്രവർത്തനങ്ങൾക്കും നമ്മെ പ്രേരിപ്പിക്കുന്നത്. ബൈബിളിൽ യേശുക്രിസ്തു സുവിശേഷ ഭാഗ്യങ്ങൾക്ക് എട്ടിൽ പറഞ്ഞിരിക്കുന്നതുപോലെ ‘ ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ… അവർ ദൈവത്തെക്കാണും ‘ എന്നു പറഞ്ഞിരിക്കുന്നതു ക്രിസ്ത്യാനികളെക്കാൾ അറിവുള്ളത് ഹിന്ദുക്കൾക്കാണ്, അപ്പോൾ യോഗ ചെയ്യാൻ പോകുന്നയാൾ ആദ്യമായി മനസ്സിനെയും, ഹൃദയത്തെയും ശുദ്ധമാക്കാനുള്ള ശ്രമം നടത്തുക. രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിന് മുൻപ് ഇക്കാര്യം ചെയ്യാവുന്നതാണ്. ഞാൻ പറഞ്ഞിരിക്കുന്ന ബൈബിളിൻ ഭാഗം കണ്ടിട്ടില്ലാത്തവർ മത്തായിയുടെ സുവിശേഷം അധ്യായം 5, വാക്യങ്ങൾ ഒന്നുമുതൽ 12 രെ വായിച്ച് മനപ്പാഠമാക്കിയാൽ മനസ് കുറച്ചുകൂടി ശുദ്ധമായേക്കും. കിടക്കയിൽ ശവാസനത്തിൽ കിടക്കുന്നതുപോലെ നാളെ വെളപ്പിന്, അതായത് ഈ ലേഖനം വായിച്ച ശേഷം പിറ്റേ ദിവസം രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിന് മുമ്പ്  ശവാസനത്തിൽ കിടക്കുന്നതുപോലെ നീണ്ടു നിവർന്നു കിടന്നു കൊണ്ട് മനസ്സിൽ ധ്യാനിക്കുക. അങ്ങിനെ നിങ്ങളുടെ ഹൃദയവും മനസും ശുദ്ധിയാക്കുക. ഒരു ദിവസം പോരാ, ആറുമാസത്തേയ്ക്ക് ദിവസവും നിങ്ങൾ ഇതുപോലെ തുടരും.

കൊണ്ടുവരാൻ  ഒരു വയസിൽ താഴെ പ്രായമുളള കുഞ്ഞുങ്ങൾ കാണിക്കുന്നതുപോലെ കിടക്കയിൽ കിടന്നു കൊണ്ടുതന്നെ നിങ്ങളുടെ കടലിന്റെ പെരുവിരലുകളിൽ കൈകൊണ്ടു പിടിച്ച് ആ കൊച്ചു കുട്ടി കാണിക്കുന്നതുപോലെ തന്നെ കാലിന്റെ വിരലുകൾ തലയുടെ ഭാഗത്തേയ്ക്ക് അടുപ്പിക്കാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കുക. ഒരു കൊച്ചു കുട്ടി ചെയ്യുന്നതു പോലെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ നിങ്ങളോടു സഹതാപമേ എനിക്കു തോന്നുന്നുള്ളൂ.

നിങ്ങളുടെ അശ്രദ്ധ കാരണം  ദൈവം നിങ്ങൾക്കുതന്ന ദാനം നിങ്ങൾതന്നെ ഉപയോഗിക്കാതെ നഷ്ടപ്പെടുത്തിക്കളഞ്ഞു. അതുകൊണ്ടു തന്നെയാണ് യേശുക്രിസ്തു താലന്തുകളുടെ ഉപമ പറഞ്ഞിരിക്കുന്നത്. ബൈബിൾ വായിച്ചിട്ടുള്ളവർക്ക് താലന്തുകളുടെ ഉപമ ഇപ്പോഴെങ്കിലും ഓർമ്മവരുന്നുമെന്ന് കരുതുന്നു. ഇല്ലെങ്കിൽ മത്തായി എഴുതിയ സുവിശേഷം മാത്രം വായിച്ചു നോക്കിയാൽ മതി.
അപ്പോൾ ഇന്നത്തെ അധ്യായത്തിൽ നിങ്ങൾ മനസ് ശുദ്ധീകരിക്കാനും, ദൈവത്തെപ്പറ്റി മനസിൽ ചിന്തിക്കാനും പഠിച്ചു. അതുപോലെ തന്നെ ശവാസനവും. മരിച്ചവനെപ്പോലെ നീണ്ടുനിവർന്ന്, മലർന്നുകിടക്കുന്നതിനാണ് ശവാസനം എന്നു പറയുന്നത്. ശവാസനത്തിൽ നിന്നും ഉണർന്ന ശേഷം ഒരു വയസിൽ താഴെയുള്ള കുഞ്ഞ് ചെയ്യുന്നതുപോലെ മലർന്ന് കിടന്ന്, മനസ്സ് ശുദ്ധമാക്കിക്കൊണ്ടുതന്നെ കാലിന്റെ പെരുവിരലുകളിൽ കൈകൊണ്ടു ബലമായി പിടിച്ച് അല്പം ബലംപ്രയോഗിച്ച് കാൽ പരമാവധി ഹൃദയഭാഗത്തേയ്ക്കു കൊണ്ടുവരാൻ ശ്രമിക്കുക. സാധിക്കുമെങ്കിൽ ഒരു മിനിറ്റു നേരം അതേപടി പിടിച്ചുകൊണ്ടു നില്ക്കാമോ എന്നു ശ്രമിക്കുക. ( ഇത് ഹഠയോഗ പാഠം ഒന്ന്). എങ്കിൽ നിങ്ങൾ ഇതിനോടകം യോഗയുടെ മുന്നു രഹസ്യങ്ങൾ പഠിച്ചുകഴിഞ്ഞു. നിങ്ങൾ അറിയാതെ നിങ്ങളുടെ ശരീരത്തിലുമുള്ള പല കെമിക്കലുകളും പ്രവർത്തന ക്ഷമമാകാൻ  തുടങ്ങും.

മനസ് ശുദ്ധീകരിക്കുന്നതിലൂടെ മനുഷ്യന്റെ സമ്പൂർണ ജീവ നാഡികൾക്കും മാറ്റം സംഭവിക്കുന്നു. ഉദാഹരണം: രക്തസമ്മർദ്ദം, പിരിമുറുക്കം, മാനസിക സമ്മർദ്ദം തുടങ്ങിയവയ്ക്കു കാര്യമായ മാറ്റം സംഭവിക്കുക തുടങ്ങിയവയാണ്
മനസു ശുദ്ധീകരിച്ചു ശവസാനത്തിൽ കിടക്കുന്നതിലൂടെ സംഭവിക്കുന്നത്.

അടുത്ത അധ്യായത്തിൽ ഹഠയോഗ പാഠങ്ങൾ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here