മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്മെന്റ് വിചാരണ ഈ ആഴ്ച സെനറ്റ് ആരംഭിക്കും. ഇംപീച്ച്്‌മെന്റ് സംബന്ധിച്ച് റിപ്പബ്ലിക്കന്‍സിന്റെ പിന്തുണ കുറവാണെങ്കിലും നടപടികളുമായി മുന്നോട്ടു പോകാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം. വിചാരണ ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച, റിപ്പബ്ലിക് ജാമി റാസ്‌കിന്റെ (ഡി-എംഡി) നേതൃത്വത്തിലുള്ള ഹൗസ് ഇംപീച്ച്മെന്റ് മാനേജര്‍മാര്‍, വിചാരണനടപടികള്‍ സംബന്ധിച്ച് ട്രംപിന്റെ അഭിഭാഷകരായ ഡേവിഡ് ഷോന്‍, ബ്രൂസ് കാസ്റ്റര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

ഇതാദ്യമായാണ് സെനറ്റ് ഒരു മുന്‍ പ്രസിഡന്റിനെ ഇംപീച്ച്മെന്റിനായി വിചാരണ ചെയ്യുന്നത്. ഇംപീച്ച്‌മെന്റ് വിചാരണ ഭരണഘടനാപരമാണോ എന്ന കാര്യത്തില്‍ റിപ്പബ്ലിക്കന്‍മാര്‍ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍, ഇരു വിഭാഗത്തിനും അവരുടെ ഭാഗം അവതരിപ്പിക്കാന്‍ 16 മണിക്കൂര്‍ സമയം നല്‍കും. സാക്ഷികളെ അനുവദിക്കണമോ എന്നതിനെക്കുറിച്ചുള്ള സംവാദവും വോട്ടും അനുവദിക്കും. 2019 ലെ ഇംപീച്ച്മെന്റ് ശ്രമത്തില്‍, സാക്ഷികളെ ഉള്‍പ്പെടുത്താനുള്ള ഡെമോക്രാറ്റിക് അഭ്യര്‍ത്ഥനകള്‍ അന്നത്തെ ഭൂരിപക്ഷ നേതാവ് മക്കോണല്‍ നിരസിച്ചിരുന്നു.

ജനുവരി 6 ന് നടന്ന കാപ്പിറ്റല്‍ കലാപത്തെത്തുടര്‍ന്നാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്. അതേസമയം ഇംപീച്ച്മെന്റ് ശ്രമം പക്ഷപാതപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് റിപ്പബ്ലിക്കന്‍മാര്‍ വിമര്‍ശിച്ചു. ഇരു വിഭാഗങ്ങള്‍ക്കും 50 സെനറ്റര്‍മാര്‍ വീതമുള്ള സെനറ്റില്‍ ട്രംപിന്റെ ഇംപീച്ച്‌മെന്റ് പാസാകണമെങ്കില്‍  17 റിപ്പബ്ലിക്കന്‍സിന്റെ വോട്ട് കൂടി ആവസ്യമായി വരും. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണെന്നാണ് നിലവിലെ വിലയിരുത്തല്‍. വിചാരണ ഈ ആഴ്ച സെനറ്റിലെത്തിയപ്പോള്‍ ട്രംപ് ശിക്ഷിക്കപ്പെടാനുള്ള സാധ്യതയില്ല എന്ന്  സെന്‍ റാന്‍ഡ് പോള്‍ പ്രതികരിച്ചിരുന്നു. ഇത് നിയമാനുസൃതമായ നടപടിയല്ലെന്ന് നാല്‍പ്പത്തിയഞ്ച് റിപ്പബ്ലിക്കന്‍മാര്‍ പ്രതികരിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇംപീച്ച്‌മെന്റ് വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here