ന്യൂസ് റിപ്പോർട്ട് :അല പി ആർ ടീം

ന്യൂയോർക്ക്: അല അക്കാദമിയിൽ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ ‘അല’ രണ്ടായിരത്തി ഇരുപത്തിയൊന്നിൽ നടത്തുന്ന നാലു പ്രധാന പരിപാടികളിൽ ഒന്നാണ്  അല അക്കാദമി. അക്കാദമിയുടെ ആദ്യ സംരംഭമായ മലയാളം കോഴ്സിന്റെ  പ്രവേശനത്തിനുള്ള  രജിസ്ട്രേഷനാണ് തുടങ്ങിയിരിക്കുന്നത്.  കേരള സർക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ചാണ് അക്കാദമിയുടെ പ്രവർത്തനം. മലയാളം മിഷന്റെ സിലബസ് പിന്തുടർന്ന്  നടത്തുന്ന രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയാൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കേറ്റ് ലഭിക്കും. മലയാളം മിഷന്റെ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. വിർച്വലായാണ്  സ്കൂൾ പ്രവർത്തിക്കുക.  ഫെബ്രുവരി ഇരുപത്തിയെട്ടാണ് രജിസ്ട്രേഷനുള്ള അവസാന തീയതി. മാർച്ച് ഇരുപതിന്‌ ക്ലാസുകൾ ആരംഭിക്കും. വാരാന്ത്യത്തിലായിരിക്കും ക്ലാസുകൾ നടക്കുക. അഞ്ച് വയസിനു മുകളിലുള്ള ആർക്കും അക്കാദമിയിൽ രജിസ്റ്റർ ചെയ്യാം.അല അംഗങ്ങൾക്ക് അമ്പത് ഡോളറും അംഗങ്ങളല്ലാത്തവർക്ക് തൊണ്ണൂറു ഡോളറുമാണ് ഫീസ്. രജിസ്ടർ ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. http://ala-usa.org/alaacademy രജിസ്ട്രേഷന്റെ വിവരങ്ങൾ അലയുടെ സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്. മലയാളം മിഷന്റെ സിലബസിലൂന്നി അമേരിക്കയിലെ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കോഴ്സാണ് അല നടത്തുന്നത്.  ഇതിനായി വടക്കേ അമേരിക്കയിലെ ഭാഷാ വിദഗ്ധരെയും സാംസ്കാരിക പ്രവർത്തകരേയും ഉൾപ്പെടുത്തി പ്രത്യേക സിലബസ് കമ്മിറ്റി രൂപീകരിച്ചിരുന്നുവെന്ന് അക്കാദമി പ്രസിഡന്റ് ലീസാ മാത്യുവും വൈസ് പ്രസിഡന്റ് സുനിൽ പുനത്തിലും അറിയിച്ചു. .  അക്കാദമിക്കു പുറമേ, അല കെയർ ,വിദ്യാർഥികൾക്കുള്ള  സ്കോളർഷിപ്പ്, വിർച്വൽ ലൈബ്രറി, എന്നീ പരിപാടികളും അലയുടെ രണ്ടായിരത്തി ഇരുപത്തിഒന്നിലെ അജണ്ടയിൽ ഉൾപ്പെടുന്നു.
 
 

LEAVE A REPLY

Please enter your comment!
Please enter your name here