ചൈനാക്കടലില്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ചൈന. അമേരിക്കയുടെ രണ്ടു പടുകൂറ്റന്‍ വിമാനവാഹിനിക്കപ്പലുകളും അനുബന്ധ സന്നാഹങ്ങളും ചൈനാക്കടലില്‍ യുദ്ധസമാന പരിശീലനമാണ് രണ്ടു ദിവസമായി നടത്തുന്നത്. പെസഫിക് മേഖലയിലെ ചൈനയുടെ നീക്കത്തെ തടയിടാനാണ് അമേരിക്കയുടെ നീക്കം.

ചൈനാക്കടലില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ചൈനയുടെ ഭീഷണി. അമേരിക്കയുടെ വിമാനവാഹിനികപ്പലുകളായ യു.എസ്.എസ് തിയോഡോര്‍ റൂസ്വെല്‍റ്റ്, യു.എസ്.എസ് നിമിറ്റ്സ് എന്നിവയാണ് ചൈനാക്കടലില്‍ നിലയുറപ്പിച്ചിരിക്കുന്നത്. മിസൈല്‍ വാഹിനികളായ ചെറുയുദ്ധകപ്പലുകളും അണിനിരത്തിയിട്ടുണ്ട്. 120 യുദ്ധവിമാനങ്ങളും മിസൈലുകള്‍ ഘടിപ്പിച്ച് തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്. പെസഫിക് മേഖലയില്‍ അമേരിക്ക എന്തിനും തയ്യാറാണെന്നും സഖ്യരാജ്യങ്ങളെ എല്ലാ പ്രതിസന്ധിയിലും സഹായിക്കുമെന്ന സന്ദേശമാണ് നല്‍കുന്നതെന്നും അമേരിക്കന്‍ നാവിക സേന അറിയിച്ചു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here