അതിശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് വൈദ്യുതിബന്ധം തകരാറിലായ ടെക്‌സാസില്‍ ഇപ്പോഴും മഞ്ഞ് വീഴ്ച പൂര്‍ണമായും അവസാനിച്ചിട്ടില്ല. കഠിനമായ ശൈത്യത്തെ അതിജീവിക്കാനാകാതെയും കനത്ത മഞ്ഞ് വീഴ്ചയില്‍പ്പെട്ടും മുപ്പതിലധികമാളുകളാണ് ടെക്‌സാസില്‍ ഇതുവരെ മരിച്ചത്. ഹിമപാതത്തെത്തുടര്‍ന്ന് ദുരിതം അനുഭവിക്കേണ്ടി വന്ന ഇവിടുത്തെ ജനജീവിതം സാധാരണ നിലയിലേക്കെത്തുന്നതേയുള്ളൂ.

കഴിഞ്ഞ ദിവസം ടെക്‌സാസിലെ ശൈത്യത്തിന്റെ ഭീകരത സൂചിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തന്റെ മകളുടെ ഫിഷ്ടാങ്കിന്റെ നിലവിലെ അവസ്ഥയാണ് ഒരു യുവതി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ടാങ്കിലെ വെള്ളം മുഴുവന്‍ തണുത്തുറഞ്ഞ് കട്ടയായ അവസ്ഥയിലായിരുന്നു. മീനുകള്‍ മുഴുവന്‍ ശ്വാസം കിട്ടാതെ ചത്തുപോവുകയും ചെയ്തു. നിലവില്‍ ഇതുതന്നെയാണ് ടെക്‌സാസിലെ മനുഷ്യരുടെയും അവസ്ഥയെന്ന് വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. 34.5 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here