ശൈത്യകാല കൊടുങ്കാറ്റില്‍ വെള്ളവും വൈദ്യുതിയുമില്ലാതെ ടെക്‌സസിലെ പതിനഞ്ച് ദശ ലക്ഷത്തോളം ജനങ്ങളാണ് ദുരിതത്തില്‍ കഴിഞ്ഞത്. 140,600 ആളുകളാണ് വെള്ളിയാഴ്ച വരെ വൈദ്യുതിയില്ലാതെ കഴിഞ്ഞത്. കുറഞ്ഞത് 14.9 ദശലക്ഷം ടെക്‌സസ് നിവാസികളാണ് ഈ ദിവസങ്ങളില്‍ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിയത്. ലോണ്‍ സ്റ്റാര്‍ സ്റ്റേറ്റിലെ ഏകദേശം 65 ശതമാനം കൗണ്ടികളിലായി 1,300 ല്‍ അധികം പൊതുജല സംവിധാനങ്ങളാണ് തകരാറിലായത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് അധികൃതര്‍ പ്രദേശത്ത് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്രതികൂലമായ കാലാവസ്ഥ മൂലം സ്റ്റേറ്റിലാകമാനം വൈദ്യുതി മുടങ്ങുകയും  ജല ശുദ്ധീകരണ പ്ലാന്റുകളിലും വിതരണ കേന്ദ്രങ്ങളിലും തകരാറുകള്‍ സംഭവിക്കുകയും ചെയ്തു. 36 ഓളം ആളുകളാണ് അതിശൈത്യത്തിലും ഹിമപാതത്തിലും മരണമടഞ്ഞത്. ഇതില്‍ പതിനൊന്ന് വയസ്സുകാരനായ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ക്രിസ്റ്റ്യന്‍ പാവണ്‍ പെനഡ എന്ന കുട്ടിയാണ് മരിച്ചത്. അതിശൈത്യത്തില്‍ വീട്ടിലെ വൈദ്യുതി ബന്ധം തകരാറിലായതോടെ കുട്ടിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി ആദ്യമായി മഞ്ഞില്‍ കളിച്ചതിനു ശേഷമാണ് അവന്‍ മരണപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here