കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരികയാണെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മുന്‍ മേധാവി ഡോ. സ്‌കോട്ട് ഗോട്ലീബ്. രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് കണ്ടുതുടങ്ങിയ സാഹചര്യത്തിലാണ് ഡോ. സ്‌കോട്ട് ഗോട്ലീബിന്റെ നിരീക്ഷണം. അമേരിക്കയിലെ ഒട്ടുമിക്ക ആളുകളും ഇതിനകം കോവിഡ് ബാധിതരായിക്കഴിഞ്ഞു. കോവിഡിനെ അതിജീവിക്കാനായി ഇപ്പോള്‍ വാക്‌സിനേഷന്‍ ശക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇനി വൈറസ് വ്യാപനത്തിന്റെ തോത് വളരെയധികം കുറയുമെന്നും ഡോ. സ്‌കോട്ട് ഗോട്ലീബ് പറഞ്ഞു.

വസന്തകാലം വരുന്നതോടെ സ്വാഭാവിക പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്നും അതോടെ രോഗബാധയുടെ തോതില്‍ വന്‍കുറവ് രേഖപ്പെടുത്തുമെന്നും കരുതുന്നതായി ഡോ. സ്‌കോട്ട് പറഞ്ഞു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്നുവന്ന പുതിയ വൈറസുകള്‍ രോഗവ്യാപനത്തിന്റെ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നും ഡോ. പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന വാക്‌സിനേഷന്‍ നിരക്കും പൊതുജനങ്ങളില്‍ മൂന്നിലൊന്ന് പേര്‍ക്കും രോഗം ബാധിച്ച സ്ഥിതിക്കും ഇനി കോവിഡ് അപകട സാധ്യത കുറയാനാണ് സാധ്യത.

അതേസമയം കോവിഡ് വൈറസ് പൂര്‍ണ്ണമായും ഇല്ലാതാകില്ലെന്നും രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും ഡോ. പറഞ്ഞു. വസൂരിയോ അല്ലെങ്കില്‍ അഞ്ചാംപനിയോ പോലെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുന്ന അസുഖമല്ല കോവിഡെന്നും ഈ വൈറസ് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയില്ലെന്നും എന്നാല്‍ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനും രോഗത്തെ പ്രതിരോധിക്കാനും കഴിയുമെന്നും ഡോ. സ്‌കോട്ട് ഗോട്ലീബ് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here