ടെക്‌സാസില്‍ മഞ്ഞുവീഴ്ചയും ശൈത്യവും തുടരുന്നതിനിടെ കഴിഞ്ഞ ദിവസം തെരുവിലൂടെ സംശയകരമായ സാഹചര്യത്തില്‍ നടന്നു പോവുകയായിരുന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. റോഡ്നി റീസ് എന്ന പതിനെട്ടുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രിയില്‍ പട്രോളിംഗിനിടെയാണ് പോലീസ് റീസിനെ കണ്ടുമുട്ടിയത്. മഞ്ഞുവീഴ്ചയ്ക്കിടെ തെരുവിലൂടെ വെറുതെ നടക്കുകയായിരുന്നു ഇയാള്‍.

പോലീസ് ഇയാളെ സമീപിച്ച് നില്‍ക്കാനും തങ്ങള്‍ വീട്ടില്‍ എത്തിക്കാമെന്നും പറഞ്ഞെങ്കിലും ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. കനത്ത മഞ്ഞുവീഴ്ച തടയുന്നതിന് സഹായക്കുന്ന മേല്‍ വസ്ത്രമോ മറ്റ് പ്രതിരോധ മാര്‍ഗ്ഗങ്ങളോ റീസിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഇതോടെ റീസ് മാനസിക പ്രശ്‌നമുള്ളതോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉള്ള വ്യക്തിയാണെന്ന് സംശയിച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം താന്‍ കറുത്ത വര്‍ഗ്ഗക്കാരനായതിന്റെ പേരില്‍ പോലീസ് തന്നെ മനപ്പൂര്‍വ്വം ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും കുറ്റവാളിയോടെന്ന പോലെ തന്നോട് പെരുമാറിയെന്നും റീസ് ആരോപിച്ചു. എന്നാല്‍ പോലീസ് ഇയാളുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിട്ടില്ല. സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനാല്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പ്രതികരിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here