കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡന്‍ മെഴുകുതിരികള്‍ കത്തിച്ചു. കൊറോണ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.’ഒരു രാജ്യമെന്ന നിലയില്‍ ഇത്തരം ക്രൂരമായ വിധിയുടെ വിളയാട്ടവുമായി പൊരുത്തപ്പെടാനാകുന്നില്ല. നാം ദു:ഖത്തെ കടിച്ചമര്‍ത്തിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കൊറോണയില്‍ നമ്മെ വിട്ടുപിരിഞ്ഞവരെ ഇന്ന് നാം ഓര്‍ക്കുക. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണം.’അനുസ്മരണ സന്ദേശത്തില്‍ ബൈഡന്‍ പറഞ്ഞു.

ഒരു കാറപകടത്തില്‍ തനിക്ക് കുടുംബാംഗങ്ങളെ നഷ്ടമായ വേദന പങ്കുവെച്ചുകൊണ്ടാണ് ബൈഡന്‍ കോവിഡിലൂടെ വിട്ടുപിരിഞ്ഞവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചത്. ബൈഡനും ഭാര്യക്കും പുറമേ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഭര്‍ത്താവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കുടുംബങ്ങളും വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. കോവിഡ് മഹാമാരി മൂലം ലോകത്ത് ഏറ്റവുമധികമാളുകള്‍ മരിച്ചത് അമേരിക്കയിലായിരുന്നു. ഏറ്റവുമധികമാളുകള്‍ക്ക് രോഗം ബാധിച്ചതും അമേരിക്കയിലാണ്. അഞ്ചു ലക്ഷമാളുകളാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്. 2കോടി 81 ലക്ഷം പേര്‍ക്കാണ് ഇവിടെ ആകെ രോഗം ബാധിച്ചത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here