മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജ്ജ് മുത്തൂറ്റിന്റെ നിര്യാണത്തിൽ കേരളാ ടൈംസ് മാനേജിംഗ്‌ ഡയറക്ടർ പോൾ കറുകപ്പള്ളിയും, ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിലും അനുശോചിച്ചു.
ഇന്ത്യൻ വ്യവസായ ലോകത്തും, അമേരിക്കൻ മലയാളി വ്യവസായികൾക്കും മാതൃകായിരുന്നു മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനായിരുന്ന എം ജി ജോർജ്ജ്. സ്വപ്രയത്‌നത്തിലൂടെ മുത്തൂറ്റിനെ ലോകത്തെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമാക്കി മാറ്റിയ  എം ജി ജോർജ്ജ് മുത്തൂറ്റിന്റെ നിര്യാണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കേരളാ ടൈംസ് മാനേജ്മെന്റ് അനുശോചനകുറിപ്പിൽ പറഞ്ഞു.
 
താനും ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പും എം.ജി. ജോർജിനൊപ്പം ഓർത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു. സഭയുടെ വളർച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും പോൾ കറുകപ്പള്ളിൽ അനുസ്മരിച്ചു.
 
മുത്തൂറ്റ് ഗ്രൂപ്പിനെ വളർച്ചയുടെ ഉത്തുൻഗശൃഖത്തിലെത്തിക്കുന്നതിൽ എം.ജി. ജോർജ് എന്ന വ്യവസായി വഹിച്ച പങ്ക് അങ്ങേയറ്റം വിലമതിക്കുന്നതാണെന്ന് പോൾ കറുകപ്പള്ളിലും ഫ്രാൻസിസ് തടത്തിലും അനുസമരിച്ചു.
 
ഒരു നല്ല മനുഷ്യസ്നേഹിയും അതിലുപരി വിനയവും സൗമ്യ പ്രകൃതനുമായിരുന്നു അദ്ദേഹം.ഒരുപാടു സ്വകാര്യ ദുഃഖങ്ങൾ ഉള്ളിലൊതുക്കികൊണ്ട് മറ്റുവരുമായി എപ്പോഴും പ്രസന്നവദനനായിട്ടാണ് ജോർജിനെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. അമേരിക്കയിൽ എത്തുമ്പോൾ ബിസിനസ് തിരക്കുകൾക്കിടയിലും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഒരു വലിയ മനസിന്റെ ഉടമയെയാണ് ഓർത്തഡോക്സ് സഭയ്ക്കും അദ്ദേഹത്തെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിനു ജീവനക്കാർക്കും  തനിക്ക് വ്യക്തിപരമായും നഷ്ട്ടമായതെന്നും പോൾ കൂട്ടിച്ചേർത്തു.
 
അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന മുത്തൂറ്റ് സഹോദരങ്ങൾക്കും മുത്തൂറ്റ് ഗ്രൂപ്പിലെ മുഴുവൻ ജീവനക്കാർക്കുമൊപ്പം കേരള ടൈംസും പങ്കുചേരുന്നതായി കേരളാ ടൈംസ് മാനേജിംഗ്‌ ഡയറക്ടർ പോൾ കറുകപ്പള്ളിയും, ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിലും പറഞ്ഞു.
 
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here