പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്ക് വൈസ് പ്രസിഡന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തസ്തികയില്‍ നൊറീന്‍ ഹസ്സനെ നിയമിച്ചതായി ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് 15 മുതല്‍ പുതിയ ചുമതലയില്‍ പ്രവേശിക്കണമെന്ന് ഫെഡറല്‍ റിസര്‍വ് സിസ്റ്റം ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്‌സ് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നും കുടിയേറിയ മുന്‍ ഐ.ബി.എം സീനിയര്‍ എക്‌സിക്യൂട്ടിവ് ജാവേദ് കെ.ഹസ്സന്റെ മകളാണ് നൊറീന്‍. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ബിസിനസ്സില്‍ നിന്നും എം.ബി.എ ബിരുദവും നേടിയ ഇവര്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ചത് മെക്കന്‍സി കമ്പനിയിലാണ്.

നൊറീന്റെ പരിചയ സമ്പന്നമായ നേതൃത്വം റിസര്‍വ് ബാങ്കിന്റെ വളര്‍ച്ചക്ക് നിദാനമായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് ഡെന്നിസ് സ്‌കോട്ട് പറഞ്ഞു. കഴിഞ്ഞ 4 വര്‍ഷമായി മേര്‍ഗന്‍ സ്റ്റാന്‍ലി വെത്ത് മാനേജ്‌മെന്റ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ തസ്തികയില്‍ നൊറിന്റെ സേവനം സ്തുത്യര്‍ഹമായിരുന്നുമെന്നും ഡെന്നീസ് ക കൂട്ടിച്ചേര്‍ത്തു. പുതിയ സ്ഥാനലബ്ധിയില്‍ അതീവ കൃതാര്‍ത്ഥയാണെന്നും തന്റെ കഴിവിന്റെ പരമാവധി, ബാങ്കിന്റെ വളര്‍ച്ചക്കായി പ്രയോജനപ്പെടുത്തുമെന്നും നൊറീന്‍ പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here