അമേരിക്കയില്‍ ആളുകള്‍ കോവിഡ് ടെസ്റ്റിന് വിധേയരാകാന്‍ മടി കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ലോസ് ആഞ്ചലസ് കൗണ്ടിയില്‍ നിന്നുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓണ്‍ലൈനായി കൂടുതല്‍ കോവിഡ് ടെസ്റ്റിംഗ് കൗണ്ടറുകള്‍ കൗണ്ടിയില്‍ തുറന്നിട്ടുണ്ടെങ്കിലും പരിശോധനയ്ക്കായി എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ജനുവരി മുതല്‍ ദിവസത്തില്‍ നടക്കുന്ന പരിശോധനകളുടെ എണ്ണത്തില്‍ 33.6 ശതാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത് വിദഗ്ദരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആളുകള്‍ ഈ രീതിയില്‍ അശ്രദ്ധ തുടര്‍ന്നാല്‍ അത് വലിയ വിപത്തിന് കാരണമാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കോവിഡ് വ്യാപനം തടയുന്നതിന് കൃത്യമായ സമയത്തെ പരിശോധന അത്യാവശ്യമാണെന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here