പട്ടിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവതിയെ വെടിവെച്ചുകൊല്ലുകയും അവരുടെ ബോയ്ഫ്രണ്ടിനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന വാദവുമായി പ്രതി. 37 കാരനായ മൈക്കല്‍ ആര്‍ ക്ലോസാണ് ഇസബെല്ല തോമസ് എന്ന 21കാരിയെ വെടിവെച്ചുകൊന്നത്. മൈക്കലിന്റെ കോമ്പൗണ്ടിനകത്ത് ഇസബെല്ലയുടെ നായ വിസര്‍ജിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തടയാനെത്തിയ ഇസബെല്ലയുടെ സുഹൃത്തായ ഡാരിയന്‍ സൈമണേയും മൈക്കല്‍ ആക്രമിച്ചു വീഴ്ത്തി.

കൊലപാതകത്തെത്തുടര്‍ന്ന് പോലീസ് മൈക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസ് കോടതി പരിഗണിക്കവേ മൈക്കല്‍ മാനസികാസ്വസ്ഥ്യത്തിന് ചികിത്സയിലുള്ള വ്യക്തിയാണെന്നാണ് മൈക്കലിന്റെ വക്താവ് അറിയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇയാളെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധനയില്‍ വാദം ശരിയാണെന്ന് തെളിഞ്ഞാല്‍ ഇയാളെ ജയിലിലടയ്ക്കുന്നതിന് പകരം മാനസികാരോഗ്യ കേന്ദ്രത്തിലയക്കും. നിലവില്‍ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റമാണ് ക്ലോസിനു മേല്‍ ചുമത്തിയിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here