കാലിഫോര്‍ണിയയില്‍ കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ പോലീസുകാര്‍ അബദ്ധത്തില്‍ പുറത്തുവിട്ടു. മാര്‍ച്ചില്‍ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്ന 23കാരനായ സ്റ്റീവന്‍ മന്‍സോ എന്ന വ്യക്തിയെയാണ് പേപ്പര്‍ വര്‍ക്കിലെ പിശക് കാരണം പോലീസുകാര്‍ വിട്ടയച്ചത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം അബദ്ധം തിരിച്ചറിഞ്ഞ പോലീസ് ഇയാളെ തിരികെ പിടിച്ചുകൊണ്ടുവരികയും ചെയ്തു.

ലോസ്ഏഞ്ചല്‍സ് പോലീസിന്റെ സഹായത്തോടെയാണ് മനസോയെ പിന്നീട് അറസ്റ്റ് ചെയ്തത്. പ്രാഥമിക ഹിയറിംഗ് സമയബന്ധിതമായി നടത്തിയിട്ടില്ലെന്ന കാരണത്താല്‍ മന്‍സോയ്ക്കെതിരായ കൊലപാതകക്കുറ്റം പ്രോസിക്യൂട്ടര്‍ തിങ്കളാഴ്ച തള്ളിക്കളഞ്ഞിരുന്നു. പിന്നീട് കേസ് വീണ്ടും ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പേപ്പര്‍ വര്‍ക്കിലെ പിശക് കാരണം കേസ് ക്ലോസ് ചെയ്‌തെന്ന ധാരണയില്‍ ജയിലില്‍ നിന്ന് ഇയാളെ വിട്ടയക്കുകയായിരുന്നു.

പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് പിശക് സംഭവിച്ച കാര്യം പോലീസുകാര്‍ തിരിച്ചറിഞ്ഞത്. കേസ് വീണ്ടും ഫയല്‍ ചെയ്തിരുന്നുവെന്ന കാര്യം വ്യക്തമായതോടെ പോലീസ് മാന്‍സോയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ലോസ് ഏഞ്ചല്‍സ് പോലീസിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കിയ വകുപ്പ് അധികൃതര്‍ ഒടുവില്‍ ഇയാളെ കണ്ടെത്തി തിരികെ ജയിലിലെത്തിച്ചു. 2018 ജൂലൈയില്‍ സാല്‍വഡോര്‍ കൊറേല്‍സ് (24) എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് മാന്‍സോ വിചാരണ നേരിടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here