പി പി ചെറിയാന്‍

മിനിയാപോലിസ്: വെള്ളക്കാരനായ പോലീസ് ഓഫീസറുടെ കാല്‍മുട്ട് ജോര്‍ജ് ഫ്ളോയ്ഡിന്റെ കഴുത്തില്‍ എട്ടുമിനിട്ടോളം അമര്‍ത്തിപിടിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിന്റെ കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മാര്‍ച്ച് 12 വെള്ളിയാഴ്ച ചേര്‍ന്ന മിനിയാപോലീസ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. തീരുമാനം ഐക്യകണ്ഠേനയായിരുന്നു. ‘എനിക്ക് എന്റെ സഹോദരനെ വീണ്ടും, കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ ഒത്തുതീര്‍പ്പു സംഖ്യ ഞാന്‍ തിരിച്ചു നല്‍കിയേനെ’. ജോര്‍ജ് ഫ്ളോയ്ഡിന്റെ സഹോദരന്‍ ഫിലോനിയസ് ഫ്ളോയ്ഡ് പ്രതികരിച്ചു.

‘മിനിസോട്ട സംസ്ഥാനത്തിനും ഞാന്‍ നന്ദി പറയുന്നു. എന്റെ സഹോദരന്‍ എന്റെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിലെ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം കൂടിയാണിത്’ അദ്ദേഹം പറഞ്ഞു. മിനിയാപോലീസ്, സിറ്റിമേയര്‍ ജേക്കബ് ഫ്രി ഫ്ളോയ്ഡിനുവേണ്ടി വാദിച്ചവര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു.

പാന്‍ഡമിക്കിന്റെ മദ്ധ്യത്തിനും പ്രതിഷേധ പ്രകടനം നടത്തിയവരോട് ആത്മസംയമനം പാലിക്കണമെന്ന എന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചതിലും എനിക്ക് കൃതാര്‍ത്ഥതയുണ്ടെന്നും മേയര്‍ പറഞ്ഞു. ജോര്‍ജ് ഫ്ളോയ്ഡിന്റെ പേരില്‍ ഒരു ഫൗണ്ടേഷന്‍ ആരംഭിക്കുമെന്ന സഹോദരി ബ്രിജിത്ത് പറഞ്ഞുജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം പ്രതിഷേധം അലയടിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ആക്രമ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് പോലീസിന് പലയിടത്തും ബലപ്രയോഗം വരെ നടത്തേണ്ടിവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here