ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുുന്നതിനുള്ള വ്യാപനശേഷി കോവിഡ് വൈറസിന് നേരത്തേയുണ്ടായിരുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. വവ്വാലുകളില്‍ നിന്നാണ് കോവിഡ് മനുഷ്യരിലേക്ക് പകര്‍ന്നത്. വവ്വാലുകളില്‍ ആയിരിക്കുമ്പോള്‍ തന്നെ കോവിഡിന് വ്യാപനശേഷി ഉണ്ടായിരുന്നുവെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്‌കോട്‌ലന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഓസ്‌കര്‍ മക്ലീന്‍ ആണ് ഗവേഷണ പഠനം അവതരിപ്പിച്ചത്.

സാധാരണ ഗതിയില്‍ ഒരു ജീവി വര്‍ഗ്ഗത്തില്‍ നിന്ന് മറ്റൊരു ജീവി വര്‍ഗ്ഗത്തിലേക്ക് പകരുന്ന വൈറസുകളുടെ വ്യാപനശേഷി വര്‍ദ്ധിക്കുന്നതിന് സമയമെടുക്കാറുണ്ട്. എന്നാല്‍ കോവിഡ് വൈറസ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്കെത്തിയത് പ്രത്യേക മാറ്റങ്ങളൊന്നും കൂടാതെയാണ്. റെഡിമെയ്ഡ് പകര്‍ച്ചാശേഷിയോടെയാണ് വൈറസ് മനുഷ്യരിലേക്കെത്തിയതെന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

മനുഷ്യരില്‍ സ്ഥിരീകരിച്ചതിനു ശേഷം ആദ്യത്തെ പതിനൊന്ന് മാസങ്ങളില്‍ വൈറസിന് സുപ്രധാന മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. അതിസൂക്ഷ്മമായ ചില മാറ്റങ്ങള്‍ മാത്രമാണ് ഈ കാലയളവില്‍ സംഭവിച്ചതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതിവേഗത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.

 

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here