പി പി ചെറിയാന്‍

കൊളറാഡോ: കൊളറാഡോ ബോര്‍ഡറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചതായി രാത്രി വളരെ വൈകി ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു  ഒരാഴ്ചക്കുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ബോര്‍ഡര്‍ പോലീസ് സൂപ്രണ്ട് ബുധനാഴ്ച രാത്രി വളരെ വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെടിവെപ്പില്‍ എറിക് ടാലി (51) എന്ന പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്തി. 2010 മുതല്‍ ബോള്‍ഡര്‍ പൊലീസ് ഫോഴ്സില്‍ അംഗമാണ് എറിക്.

വെടിവച്ചു എന്ന കരുതുന്ന ഷര്‍ട്ടിടാത്ത കാലില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന മധ്യവയസ്‌കനെ കൈയ്യില്‍ വിലങ് അണിയിച്ച ആംബുലന്‍സില്‍ കൊണ്ട് പോയതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു  വെടിവയ്പ്പ് നടക്കുന്ന വിവരം ലഭിച്ച ഉടന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആദ്യം എത്തിയത് കൊല്ലപ്പെട്ട എറിക്കാണ്. അദ്ദേഹത്തിനുനേരെ അക്രമി നിറയൊഴിക്കുകയായിരുന്നു.

വെടിവെപ്പിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ലെന്ന് കൊളറാഡോ ഡിസ്ട്രിക്ട് അറ്റോര്‍ണി പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കും ഗുരുതര പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട ഒന്‍പതു പേരുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളെ അറിയിച്ചതിനുശേഷമേ പേരു വിവരം വെളിപ്പെടുത്തുകയുള്ളൂവെന്ന് അറ്റോര്‍ണി പറഞ്ഞു. അടുത്തിടെ അറ്റ്ലാന്റായില്‍ നടന്ന വെടിവയ്പ്പില്‍ ഏഷ്യന്‍ വംശജരാണു കൊല്ലപ്പെട്ടത്.

കൊളറാഡോ സംഭവത്തില്‍ ഗവര്‍ണര്‍, പ്രസിഡന്റ് ബൈഡന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ ഖേദകരമായ സംഭവമെന്നാണു ബൈഡന്‍ വിശേഷിപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here