അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. കാലിഫോര്‍ണിയയില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ ലിങ്കണ്‍ എവേ മേഖലയിലാണ് വെടിവെപ്പുണ്ടായത്. ഒറഞ്ച് എന്ന വ്യാപാര സമുച്ചയത്തില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ നിരവിധി പേര്‍ക്ക് പരുക്കേല്‍ക്കുകയും നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും നിരവധിയാളുകള്‍ക്ക് വെടിയേറ്റിരുന്നു. പിന്നീട് പോലീസ് അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പോലീസ് നടത്തിയ വെടിവെപ്പില്‍ അക്രമിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. അക്രമി ആരാണെന്നോ, വെടിവെപ്പിന് പിന്നിലെ കാരണമെന്താണെന്നോ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അമേരിക്കയില്‍ അടുപ്പിച്ച് പലയിടത്തായി നടന്ന വെടിവെപ്പില്‍ നിരവധി പേരാണ് ഇതിനകം കൊല്ലപ്പെട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here