ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ട്രംപിന്റെ മരുമകള്‍ ലാറയെ വിലക്കി ഫെയ്‌സ്ബുക്ക്. വീഡിയോ നീക്കം ചെയ്ത ഫെയ്‌സ്ബുക്ക് ലാറയ്ക്ക് ഒരു മുന്നറിയിപ്പും മെയില്‍ ചെയ്തു. ‘വീഡിയോയില്‍ ട്രംപിന്റെ ശബ്ദം വ്യക്തമാണെന്നും അതിനാല്‍ വീഡിയോ നീക്കം ചെയ്യുകയാണെന്നും ആയിരുന്നു സന്ദേശം. ഇനി ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നും ഫേസ്ബുക്ക് മെയിലില്‍ വ്യക്തമാക്കി.

ക്യാപിറ്റോള്‍ ഹില്‍ കലാപത്തിന് പിന്നാലെ ട്രംപിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ കമ്പനി തീരുമാനിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ബര്‍ഗ് പ്രഖ്യാപിച്ചത്. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ട്വിറ്റര്‍ ആണ് ട്രംപിന്റെ അക്കൗണ്ട് ആദ്യം നിരോധിച്ചത്. തുടര്‍ന്ന് ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഷോപിഫൈ എന്നീ പ്ലാറ്റ്ഫോമുകളും ട്രംപിന്റെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here