നാസയുടെ ചൊവ്വാ ദൗത്യമായ പെര്‍സിവറന്‍സ് റോവര്‍ പകര്‍ത്തിയ മഴവില്ലിന്റേതിന് സമാനമായ ചിത്രം സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നതിനിടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി നാസ. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നുള്ള ചിത്രത്തിലെ മഴവില്ല് നിറമാണ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴി വെച്ചത്. ചൊവ്വയില്‍ എങ്ങനെ മഴവില്ലുണ്ടാകും എന്നതായിരുന്നു സംശയങ്ങള്‍ക്ക് കാരണം.

സംശയങ്ങളും ചര്‍ച്ചകളും ശക്തമായതോടെ ഉത്തരവുമായു നാസ തന്നെ രംഗത്തെത്തി. ചിത്രം പകര്‍ത്തിയ ലെന്‍സിന്റെ ഗ്ലെയര്‍ ആണ് ചൊവ്വയില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള ആകാശത്തിലുള്ളത് എന്നും മഴവില്ല് അല്ല എന്നും നാസ വ്യക്തമാക്കി. . ചൊവ്വയില്‍ നിന്ന് മഴവില്ല് കാണാന്‍ സാദ്ധ്യമല്ല. ജലത്തുള്ളികളില്‍ തട്ടി പ്രകാശം പ്രതിഫലിക്കുമ്പോഴാണ് മഴവില്ല് ഉണ്ടാകുന്നത്. ഈ പ്രതിഭാസം സംഭവിക്കാന്‍ മാത്രം ജലം ചൊവ്വയിലില്ലെന്ന് നാസ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here