സാമൂഹിക പ്രവര്‍ത്തകനും സാംസ്‌കാരിക നേതാവുമായ മത്തായി പി ദാസിന്റെ 80ാം ജന്മദിനവും 50ാം വിവാഹ വാര്‍ഷികവും കുടുംബത്തിന്റേയും സുഹൃദ്വലയത്തിന്റേയും സാന്നിധ്യത്തില്‍ ആഘോഷിച്ചു. ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫൊക്കാനയുടെ നിരവധി ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. പോള്‍ കറുകപ്പിള്ളില്‍ മത്തായി ദാസിനെ പൊന്നാടയണിയിച്ചു.

ഫിലിപ്പോസ് ഫിലിപ്പ്, കുരിയാക്കോസ് തരിയന്‍, ജിജി ടോം, സജി പോത്തന്‍, വര്‍ഗ്ഗീസ് ഉലഹന്നാന്‍, പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ ജന്മദിന-വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റോക്ക്‌ലാന്റ് കൗണ്ടി അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ച മത്തായി ദാസ് seven borough youth organization ന്റെ CEO കൂടിയാണ്.

മത്തായി ദാസ് തന്റെ മറുപടി പ്രസംഗത്തില്‍ തന്റെ നേട്ടങ്ങള്‍ക്ക് കാരണം കുടുംബവും മലയാളി സമൂഹത്തിന്റെ സ്‌നേഹവും പിന്തുണയുമാണെന്ന് പ്രത്യേകം സ്മരിക്കുകയും സംബന്ധിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. ഭാര്യ പൊന്നമ്മ, മക്കള്‍ ഡോ. സാന്റി, ഡോ. ജൂലി, ഡോ. സാജു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here