പി പി ചെറിയാന്‍ 

കോവിഡ് മഹാമാരിയുടെ ദുരന്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ഫ്‌ലോറിഡാ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു. മരണനിരക്ക് ഒറ്റ സംഖ്യയില്‍ എത്തിയതായി ഫ്‌ലോറിഡാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിനുശേഷം ഏപ്രില്‍ 12 ഞായറാഴ്ച സംസ്ഥാനത്തെ ആകെ മരണസംഖ്യ 8 ആയി കുറഞ്ഞു. ഇതില്‍ ആറു പേര്‍ ഫ്‌ലോറിഡായിലുള്ളവരും, രണ്ടുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഫ്‌ലോറിഡായിലെത്തിയവരുമായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയില്‍ ഫ്‌ലോറിഡായിലെ മരണസംഖ്യ ഇരുപത്തിരണ്ടിനും, 98നും ഇടയിലായിരുന്നു. ഈ വര്‍ഷാരംഭത്തോടെ സണ്‍ഷൈന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ഫ്‌ലോറിഡായില്‍ മരണനിരക്കും, രോഗനിരക്കും ഗണ്യമായി കുറഞ്ഞുവരികയാണ്. ഫ്‌ലോറിഡാ സംസ്ഥാനത്ത് കോവിഡ് വാക്‌സീന്‍ നല്‍കുന്നത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 22% പേര്‍ക്ക് രണ്ടു ഡോസ് വാക്‌സീന്‍ ലഭിച്ചുകഴിഞ്ഞു. 35 ശതമാനം പേര്‍ക്ക് ഒരു ഡോസും ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരം മുതല്‍ 18 വയസ്സിനു താഴെയുള്ളവര്‍ക്കും കോവിഡ് വാക്‌സീന്‍ നല്‍കി തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here