ജോര്‍ജ് ഏബ്രഹാം

കേരളത്തിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇനി നീണ്ട കാത്തിരിപ്പാണ്. നിര്‍ഭാഗ്യവശാല്‍ ഇപ്രാവശ്യത്തെ ഇലക്ഷന്‍ ഏപ്രില്‍ മാസം അവസാനം ആകാതിരുന്നതിനാല്‍ മെയ് 2 വരെ റസില്‍ട്ടിനായി കാത്തിരിക്കേണ്ടി വരും. എന്തുകൊണ്ടാണ് ഇലക്ഷന്‍ കമ്മീഷന്‍ തീയതിയില്‍ ഇപ്രകാരം മാറ്റം വരുത്തിയതെന്നതില്‍ വ്യക്തതയില്ല. തിരഞ്ഞെടുപ്പിന് 3 ആഴ്ച മുമ്പ് ഞാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ വിജയം ഉറപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യബോര്‍ഡുകള്‍ എല്ലായിടത്തും കണ്ടു. എല്‍ഡിഎഫ് വിജയം പ്രവചിക്കുന്ന മിക്ക മാധ്യമങ്ങളും അവരുടെ സ്വന്തം സര്‍വേകളുമായി രംഗത്തെത്തിയിട്ടുണ്ട്. ചരിത്രം തിരുത്തിക്കുറിക്കപ്പെടാന്‍ പോകുന്നുവെന്ന് നമ്മളില്‍ പലരും കരുതി. കാലാകാലങ്ങളായി യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. എന്നാല്‍ ഇത്തവണ ഇലക്ഷന്‍ തീയതി അടുത്തപ്പോള്‍ കാര്യങ്ങള്‍ മാറിമാറിയുന്ന കാഴ്ചയാണ് കണ്ടത്. അഴിമതിയാരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണപക്ഷത്തിനെതിരായി ശക്തമായി നില കൊള്ളുമ്പോഴും ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന് തന്നെ വിലയൊരു വിഭാഗം ആളുകള്‍ കരുതുന്നു.
 


ഒരു മാറ്റം അനിവാര്യമാണെന്ന് ആളുകള്‍ ചിന്തിക്കുന്നതിന്റെ പ്രധാന കാരണം, ഇത്തവണയും യുഡിഎഫ് പാര്‍ട്ടി പരാജയപ്പെടുകയാണെങ്കില്‍ അത് പാര്‍ട്ടിയുടെ വന്‍ വീഴ്ചയ്ക്ക് കാരണമായേക്കാം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തിനെതിരെ നിലകൊള്ളുന്ന തുറുപ്പു ചീട്ടാണ് കേരളം. യുഡിഎഫ്, എല്‍ഡിഎഫ് എന്നീ രണ്ട് മുന്നണികളുടെ അഭാവത്തില്‍ ബിജെപി മതേതര കേരളത്തില്‍ വേരുറപ്പിക്കാനാണ് ശ്രമിക്കുന്നത്. അത്രയും സാധിച്ചില്ലെങ്കിലും ശക്തമായ പ്രതിപക്ഷമാകാനെങ്കിലും കഴിയുമെന്ന് അവര്‍ കരുതുന്നു. പിണറായി വിജയന്റെ സ്വേച്ഛാധിപത്യ രീതികള്‍ എല്‍ഡിഎഫ് തുടരുകയാണെങ്കില്‍ ഭരണ മാറ്റമില്ലാതെ തുടരുമെന്ന് ചിലര്‍ കരുതുന്നു. പിണറായിയുടെ ഈ രീതിക്കെതിരെ സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പുകളുയരുന്നുണ്ട്. പാര്‍ട്ടിയിലെ പ്രമുഖരായ ജി സുധാകരന്‍, തോമസ് ഐസക്, രാജു അബ്രഹാം തുടങ്ങിയവര്‍ക്ക് ടിക്കറ്റ് നല്‍കാതിരുന്നതും എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. ക്യാപ്റ്റന്‍ എന്നു വിളിക്കപ്പെടുന്ന പിണറായിയുടെ ചോദ്യം ചെയ്യപ്പെടാത്ത അധികാരവും അഹങ്കാര മനോഭാവവും പലര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്നു.
 

അഴിമതി ആരോപണങ്ങള്‍ ആദ്യം നിഷേധിക്കുകയും പിന്നീട് സാവധാനം അംഗീകരിക്കുകയും ചെയ്യുമ്പോള്‍ ഭരണത്തിന്റെ അഖണ്ഡതയും സുതാര്യതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അദ്ദേഹവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ആദ്യം അഴിമതി ആരോപണങ്ങള്‍ നിഷേധിക്കുകയും പിന്നീട് പതിയെ ഓരോന്നായി അംഗീകരിക്കുകയും ചെയ്യുന്നു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണം വെളിച്ചത്ത് വന്നപ്പോള്‍ കേരളത്തിലെ ജനങ്ങളെ ഈ സര്‍ക്കാര്‍ പൂര്‍ണമായും വഞ്ചിച്ചതിന്റെ തെളിവുകള്‍ പുറത്ത് വരികയും പോളിംഗ് സ്റ്റേഷനുകളില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്.

സിപിഎമ്മിന്റെ കാഴ്ചപ്പാടില്‍ കോണ്‍ഗ്രസിനെ പുറത്താക്കുകയാണെങ്കില്‍ ബിജെപി മാത്രമായിരിക്കും അവരുടെ പ്രതിപക്ഷം. അങ്ങനെയെങ്കില്‍ സംസ്ഥാനത്ത് കാലാകാലങ്ങളോളം ഭരണം തുടരാമെന്ന് എല്‍ഡിഎഫ് കരുതുന്നു. അവരുടെ ഓര്‍മ്മ നശിച്ചിരിക്കുന്നതിനാല്‍ ബംഗാളിലും ത്രിപുരയിലും എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് അവര്‍ മറന്നു കഴിഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാരയുണ്ട് എന്നും ബിജെപിക്ക് പത്ത് സീറ്റ് വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റൂമറുകള്‍ പരക്കുന്നുണ്ട്. പിണറായിക്കെതിരെയുള്ള ലാവ്‌ലിന്‍ കേസ് സിബിഐ പോസ്റ്റ്‌പോണ്‍ഡ് ചെയ്തതും സ്വര്‍ണ്ണക്കടത്ത്, ലൈഫ്മിഷന്‍ തുടങ്ങിയ അഴിമതിയാരോപണങ്ങളുടെ നിജസ്ഥിതി പുറത്ത് വരാത്തത് ഉള്ളിലെന്തെക്കൊയോ ചീഞ്ഞുനാറുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്.
 

ധീരനായ യോദ്ധാവിനെപ്പോലെ രമേശ് ചെന്നിത്തല ഒന്നിനു പുറകേ ഒന്നായി ഭരണപക്ഷത്തിന്റെ അഴിമതികള്‍ പുറത്തുവിടുകയാണ്. അഭിനന്ദനമര്‍ഹിക്കുന്നവര്‍ക്ക് അത് നല്‍കണമെന്ന് ജനത്തിനറിയാം. അദ്ദേഹത്തിന് സര്‍്കകാരുണ്ടാക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ക്ൃത്യമായ സമയങ്ങളില്‍ പിണറായി സര്‍്ക്കാരിന് ശക്തമായ പ്രതിസന്ധി സൃഷ്ടിക്കാനും അതുവഴി ഇലക്ഷനില്‍ വലിയ മുന്നേറ്റം നടത്തുവാനും സാധിച്ചിട്ടുണ്ട്. യുഡിഎഫിനെ സംബന്ധിച്ച് മറ്റൊരു ഭാഗ്യമെന്ന് പറയുന്നത് രാഹുല്‍ ഗാന്ധിയുടേയും പ്രീയങ്ക ഗാന്ധിയുടേയും ഇലക്ഷന്‍ ക്യാംപയിനാണ്. ഇവിടുത്തെ സാധാരണ ജനങ്ങളുമായി ആഴത്തില്‍ ഇടപെട്ടുകൊണ്ട്,അതിപ്പോള്‍ കടലില്‍ മുക്കുവരോടൊപ്പം ചാടുന്നതായാലും പാവപ്പെട്ട കുട്ടികള്‍ക്കൊപ്പം ഈസ്റ്ററാഘോഷിക്കുന്നതായാലും.

കേരളത്തില്‍ 35 സീറ്റുകള്‍ വരെ നേടുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഞാന്‍ സംസാരിച്ച ഒരാള്‍ പോലും അത്തരമൊരു സാധ്യതയെക്കുറിച്ച് പറഞ്ഞില്ല. 43 നിയോജകമണ്ഡലങ്ങളിലും മൂന്ന് മുന്നണികളും ശക്തമായ മത്സരം കാഴ്ച വെയ്ക്കുമെന്നുറപ്പാണ്. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ വന്‍ വിജയം നേടുമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ മതേതര വാദികളായ മലയാളികള്‍ അക്കാര്യത്തില്‍ ആകുലരാകുന്നുണ്ട്. ബിജെപി ഇടനിലക്കാരനാകുന്ന ഒരു തൂക്കുഗവണ്‍മെന്റിന്റെ സാധ്യതയെക്കുറിച്ചുപോലും ചിലര്‍ സംസാരിക്കുന്നുണ്ട്. ഈയടുത്ത നാളുകളിലുള്ള കേരളാ ഇലക്ഷന്‍ പരിശോധിക്കുകയാണെങ്കില്‍ ബിജെപിക്ക് മുന്നേറ്റമുള്ള ഇടങ്ങളില്‍ ഇതര പാര്‍ട്ടികള്‍ ക്രോസ് വോട്ട് ചെയ്ത് ബിജെപിയുടെ വിജയത്തിന് തടയിടാറുണ്ട്. എന്നാല്‍ ഇത്തവണ ഇങ്ങനെ സംഭവിക്കുമോയെന്ന് കണ്ടറിയമം. ഈവിഎമ്മിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുള്ള ആളുകള്‍ എന്തെങ്കിലും അപ്രതീക്ഷിതമായ കാര്യം കേരളത്തില്‍ സംഭവിച്ചേക്കുമോയെന്നും ആശങ്കപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മുഴുവന്‍ ഇലക്ഷന്‍ പ്രോസസ്സിനേയും അത് ചോദ്യം ചെയ്യും. പ്രത്യേകിച്ച് ഇവിഎമ്മുകളെ.

കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങലുടെ പാര്‍്ട്ടിയായി മാറിക്കഴിഞ്ഞുവെന്ന് ഒരു ചെറിയ ഭൂരിപക്ഷ സമൂഹം കരുതുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ചില തീരുമാനങ്ങളായിരിക്കാം ഇത്തരമൊരു കാഴ്ചപ്പാടിലേക്ക് അവരെ നയിച്ചത്. എന്തുകൊണ്ടാണ് യുഡിഎഫിന്റെ കൂട്ടുകക്ഷിയായ മുസ്ലിംലീഗിന് പാര്‍ട്ടിയില്‍ ഏകാധിപത്യ സ്വഭാവമുള്ളതെന്നും അവരുടെ മന്ത്രിമാര്‍ അമുസ്ലിമായ ആരെയും സ്റ്റാഫുകളായി പരിഗണിക്കാത്തതെന്നും ചോദ്യമുയരുന്നു. ഒരു  മതേതര പാര്‍്ട്ടിയുടെ ഭാഗമാണെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ സ്ത്രീകളേയും അമുസ്ലീങ്ങളേയും സ്ഥാനാര്‍ത്ഥികളാക്കാത്തതെന്നും ചോദ്യമുയരുന്നു. പിസി ജോര്‍ജും ചില കത്തോലിക്ക ബിഷപ്പുമാരും ഈ ആരോപണങ്ങളോടൊപ്പം ലൗജിഹാദ്, ന്യൂനപക്ഷ ആനുകൂല്യം, തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാക്കിയത് മുസ്ലിം, ക്രിസ്റ്റ്യന്‍ ഐക്യത്തിന് വിള്ളലേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധിച്ച കര്‍ഷകരുമായി കൂടിക്കാഴ്ച നടത്താന്‍ സമയമില്ലാത്ത പ്രധാനമന്ത്രി, യാക്കോബായ സഭയില്‍ നിന്ന് ബിഷപ്പുമാരുടെ കഥകള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തി. ഇത് അവരുടെ സഹോദരി സഭയായ ഓര്‍ത്തഡോക്സുമായി വൈരാഗ്യം കൂട്ടുന്നതിന് കാരണമായി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന നയമാണ് പ്രധാനമന്ത്രി പിന്തുടരുന്നത്. താല്‍ക്കാലികമായി നിലയുറപ്പിക്കുന്നതിനായി ക്രിസ്ത്യന്‍ ഹിന്ദു ഐക്യം അവര്‍ ആഗ്രഹിക്കുന്നുണ്ട്. തങ്ങളുടെ ആവശ്യം സാധിച്ചുകഴിഞ്ഞാല്‍ പിന്നീടെന്ത്ാണ് സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പിഡിപിയുമായി ജമ്മുകാശ്മീരില്‍ ബിജെപി സഖ്യമുണ്ടാക്കിയതും അതേത്തുടര്‍ന്ന് പ്രസസിഡന്റ് ഭരണത്തിലേക്ക് ജമ്മുകാശ്മീരിനെ വിട്ടതും അതുപ്രകാരം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും അവരോട് കൂട്ടുപിടിച്ചവരെ ജയിലിലാക്കിയതും ആരും മറന്നുകാണില്ല.

യുഡിഎഫിന് ഉജ്വല വിജയമുണ്ടാകുമെന്ന് ചിലര്‍ പ്രതീക്ഷിക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടം എല്‍ഡിഎഫിനെ വിജയത്തിലേക്ക് നയിക്കുമെന്ന് മറ്റ് ചിലര്‍ കരുതുന്നു. ബിജെപി അനുഭാവികള്‍ ഒരു അത്ഭുതം നടക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ സത്യം ഇതിനിടയിലെവിടെയോ ആണ്. ബിജെപിയുടെ വോട്ട് വിഹിതം അത് കോണ്‍ഗ്രസിനെ സാരമായി ബാധിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ബിജെപിയുടെ വിഹിതം ഏകദേശം പതിനഞ്ച് ശതമാനമാണ്. ഇതിലുണ്ടാകുന്ന കുറവ് യുഡിഎഫിന് അതുല്യമായ വിജയം സമ്മാനിക്കും. എല്ലാവര്‍ക്കുമറിയാവുന്നതുപോലെ കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ വോട്ടുകളായിരിക്കും ബിജെപിയിലേക്ക് മറിയുക. കേരളീയര്‍ ബുദ്ധിമാന്മാരായ വോട്ടര്‍മാരാണ്. അന്തിമവിശകലനത്തില്‍ ഒരുമാറ്റം ആവശ്യമാണെന്ന് അവര്‍ കരുതുന്നു. മെയ് രണ്ടിന് മാത്രമാണ് ഇതേക്കുറിച്ച് അറിയാന്‍ സാധിക്കുക. അതിനാല്‍ ശുഭപ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here