പി പി ചെറിയാന്‍ 

മസ്‌കിറ്റ് ഡാളസ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവക വികാരിയായ കഴിഞ്ഞ മൂന്നു വര്‍ഷം സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച് കേരളത്തിലേക്ക് തിരിച്ച് പോകുന്ന റവ : മാത്യു ജോസഫിന് (മനോജച്ചന്‍) വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 18 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എം.സി അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ലീഡര്‍ മാത്യു സി. ജോര്‍ജിന്റെ പ്രാര്‍ഥനയോടെ യോഗ നടപടികള്‍ ആരംഭിച്ചു.

ഇടവക സെക്രട്ടറി തോമസ് ഈശോ അച്ചനേയും കുടുംബാംഗങ്ങളേയും സമ്മേളനത്തിലേക്കു സ്വാഗതം ചെയ്തു. സെന്റ് പോള്‍സ് ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയില്‍ മനോജച്ചന്‍ വഹിച്ച പങ്കിനെകുറിച്ചു അധ്യക്ഷ പ്രസംഗത്തില്‍ എം. സി. അലക്സാണ്ടര്‍ പ്രതിപാദിച്ചു. ജോതം സൈമണ്‍, ജാനറ്റ് ഫിലിപ്പ്, സൂസന്‍ കുര്യന്‍, അലക്സ് കോശി, ജോണ്‍ തോമസ്, റോബി ചേലങ്കരി, ജേക്കബ് അബ്രഹാം, രമണി ഐപ്പ്, എബി തോമസ്, കെ. എസ്. മാത്യു, തോമസ് മാത്യു, അബ്രഹാം മേപ്പുറത്ത്, സുമ ഫിലിപ്പ്, ഷിബു ചാക്കോ, രാജു വര്‍ഗീസ്, അനില്‍ മാത്യു, ജോളി ബാബു, ഫില്‍ മാത്യു എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകള്‍ നേര്‍ന്നു. കെ. ഒ. സാംകുഞ്ഞ്, രചിച്ച് സംഗീതം പകര്‍ന്ന യാത്രമംഗളഗാനം സാം കുഞ്ഞ് തന്നെ ആലപിച്ചു. മനോജ് അച്ചന് ഇടവകയുടെ സമ്മാനം ട്രസ്റ്റി എന്‍. വി. അബ്രഹാം കൈമാറി.

2018 ല്‍ അമേരിക്കയില്‍ എത്തി മൂന്നുവര്‍ഷം ഇടവകയുടെ വികാരിയായി പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച എല്ലാ സഹായ സഹകരണങ്ങള്‍ക്കും അച്ചന്‍ നന്ദി അറിയിച്ചു. കോവിഡ് മഹാമാരിയുടെ മധ്യത്തിലും ഇടവകയുടെ ആത്മീയ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അച്ചന്‍ കൂട്ടിച്ചേര്‍ത്തു. സുജ കൊച്ചമ്മയും ഇടവക ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. ടെന്നി കോരുതിന്റെ പ്രാര്‍ഥനയോടും വികാരിയുടെ ആശീര്‍വാദത്തോടും യോഗം സമാപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here