ജോണ്‍സണ്‍ & ജോണ്‍സണ്‍ കോവിഡ് വാക്‌സിന്റെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തിവെക്കുമെന്ന് കരുതുന്നില്ലെന്ന് ഡോ. ആന്റണി ഫൗച്ചി. നിലവിലെ അവസ്ഥയില്‍ വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെച്ചിരിക്കകയാണെങ്കിലും കൂടുതല്‍ നിയന്ത്രണങ്ങളോ, അതല്ലെങ്കില്‍ മറ്റ് മുന്നറിയിപ്പുകളോ നല്‍കി വാക്‌സിന്‍ വീണ്ടും ഉപയോഗിക്കാന്‍ അനുമതി ലഭിക്കും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഫൗച്ചി പറഞ്ഞു. നിര്‍ത്തിവെച്ച വാക്‌സിന്‍ ഉപയോഗം വീണ്ടും ഉപയോഗിക്കുന്നതിന് ഫെഡറല്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഫൗച്ചി അഭിപ്രായപ്പെട്ടു.

വാക്‌സിന്‍ ഉയോഗിച്ച ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ ഉപയോഗം രാജ്യത്ത് നിര്‍ത്തി വെച്ചത്. ഏഴു മില്യണ്‍ ആളുകള്‍ക്കാണ് ഇതുവരെ വാക്‌സിന്‍ കുത്തിവെച്ചത്. ഇതില്‍ ആറുപേര്‍ക്ക് രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള അസ്വസ്ഥതകളുണ്ടാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെച്ചത്. മലയാളിയായ ഡോ. മത്തായി മാമ്മന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here